Celebs»Rajasenan»Biography

    രാജസേനൻ ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് രാജസേനന്‍. 1958 മേയ് 28ന് തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമ്മൂട് മരുതൂര്‍ അപ്പുക്കുട്ടന്‍നായരുടെയും രാധാമണിയമ്മയുടെയും മകനായി  ജനനം. ആദ്യകാലങ്ങളില്‍  സംവിധായകന്‍ പി.കെ. ജോസഫിന്റെ സഹായിയായി പ്രവര്‍ത്തിച്ചു. പിന്നീട് 1984ല്‍ സ്വതന്ത്രസംവിധായകനായി. ദേവന്‍, മേനക എന്നിവര്‍ നായകനും നായികയുമായി അഭിനയിച്ച ആഗ്രഹമാണ് ആദ്യചിത്രം. അതിനുശേഷം നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു.ഏതാനും ചിത്രങ്ങള്‍ക്ക് കഥയുമെഴുതിയിട്ടുണ്ട്.

     ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത ചലച്ചിത്രങ്ങളിലൂടെയാണ് സിനിമാലോകത്ത് ശ്രദ്ധിക്കപെട്ടത്. 1993ല്‍ പുറത്തിറങ്ങിയ മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന ചിത്രം വന്‍ വിജയമായിരുന്നു. പിന്നീട് അനിയന്‍ ബാവ ചേട്ടന്‍ ബാവ, സ്വപ്നലോകത്തെ ബാലഭാസ്‌കരന്‍, കഥാനായകന്‍ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 

    ഇദ്ദേഹം തന്നെ സംവിധാനം ചെയ്ത ഭാര്യ ഒന്ന് മക്കള്‍ മൂന്ന് എന്ന ചിത്രത്തില്‍ നായകകഥാപാത്രമായി അഭിനയിച്ചതും രാജസേനനായിരുന്നു. 2016ല്‍ അരുവിക്കര നിയോജകമണ്ഡലത്തില്‍ നിന്ന് ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ശ്രീലതയാണ് രാജസേനന്റെ ഭാര്യ. ദേവിക ഏക മകളാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X