റാം രാജ്
Born on
റാം രാജ് ജീവചരിത്രം
മലയാളചലച്ചിത്ര സംവിധായകനാണ് റാം രാജ്. 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ലോങ്സൈറ്റ് എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. മഖ്ബൂല്‍ സല്മാന്, സന്ധ്യ, ലിയോണ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജീവിതത്തില്‍ ഏറെ പ്രതീക്ഷകളുമായി കഴിയുന്ന ഒരു ഫോട്ടോഗ്രാഫര്‍ ആണ് റോയി (മഖ്ബൂല്‍ സല്മാന്). ഒരു ദിവസം നിമ്മി (സന്ധ്യ) എന്നൊരു പെണ്‍കുട്ടി അയാളുടെ വീടിന്റെ അരികെ താമസമാക്കുന്നു, തുടര്‍ന്ന് ഇവര്‍ക്കിടയിലേക്ക് അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന വര്‍ഷ എന്ന യുവതികൂടി എത്തുന്നതോടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത് (ലിയോണ).