X

രമ്യ നമ്പീശന്‍

01 Jan, 1986 | Chottanikkara

Actress/Singer


രമ്യ നമ്പീശന്‍ ജീവചരിത്രം

മലയാള ചലച്ചിത്ര നടിയും, പിന്നണി ഗായികയും, ടെലിവിഷൻ താരവും അവതാരകയുമാണ്‌ രമ്യ നമ്പീശൻ. എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ശ്രീനിലയത്തിൽ സുബ്രഹ്മണ്യനുണ്ണിയുടെയും ജയശ്രീയുടെയും മകളായി 1986 ജനുവരി 1നു ജനിച്ചു. ചെറുപ്പത്തിൽ തന്നെ നൃത്തവും, സംഗീതവും അഭ്യസിച്ചിരുന്ന രമ്യ ഒട്ടേറെ ഭക്തിഗാന കാസറ്റുകളിൽ പാടിയിട്ടുണ്ട്.കൂടാതെ കൈരളി ടെലിവിഷൻ സംപ്രേഷണം ചെയ്ത ഹലോ ഗുഡ് ഈവനിംഗ് എന്ന തത്സമയ ഫോൺ ഇൻ പരിപാടിയിലൂടെ അവതാരകയായിരുന്നു.പിന്നീട് ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു.തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ നടിയായും സഹനടിയായും അഭിനയിച്ചു. ട്രാഫിക്, ചാപ്പാ കുരിശ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ലുക്കാ ചുപ്പി, ജിലേബി എന്നീ ചിത്രങ്ങളിലെ അഭിനയമാണ് രമ്യയെ സിനിമാലോകത്ത് പ്രശസ്തയാക്കിയത്. 

മലയാള ചിത്രങ്ങള്‍ക്കു പുറമെ തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സേതുപതി,പിസ്സ എന്നിവ അഭിനയിച്ച തമിഴ് ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. അഭിനേത്രി എന്നതിനുപുറമെ മികച്ച ഗായിക കൂടിയാണ് രമ്യ നമ്പീശന്‍.2011ല്‍ പ്രദര്‍ശനത്തിനെത്തിയ ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലെ 'ആണ്ടലോന്റെ' എന്ന ഗാനം ആലപിച്ചാണ് ചലച്ചിത്ര പിന്നണി ഗായികയായി അരങ്ങേറ്റം കുറിക്കുന്നത്. 

2012ല്‍ പ്രദര്‍ശനത്തിനെത്തിയ ബാച്ച്‌ലര്‍ പാര്‍ട്ടി എന്ന ചിത്രത്തില്‍ ആലപിച്ച 'വിജനസുരഭി', അതേ വര്‍ഷതന്നെ പ്രദര്‍ശനത്തിനെ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തില്‍ ആലപിച്ച 'മുത്തുചിപ്പി' എന്നീ ഗാനങ്ങള്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്തും രമ്യ നമ്പീശനെ പ്രശസ്തയാക്കി.ആമേന്‍, അപ് ആന്റ് ഡൗണ്‍ മുകളില്‍ ഒരാളുണ്ട്, ഇംഗ്ലീഷ്, അരികില്‍ ഒരാള്‍, പാണ്ടീനാട്, ഫിലിപ് ആന്റ് മങ്കിപെന്‍, മിസ്സ് ലേഖ തരൂര്‍ കാണുന്നത്, ബൈസിക്കിള്‍ തീവ്‌സ്,ഓം ശാന്തി ഓശാന,നെല്ലിക്ക, സകലകലാ വല്ലഭന്‍, അടി കപ്യാരെ കൂട്ടമണി, ആകാശവാണി, അച്ചായന്‍സ് എന്നിവയാണ് ഗാനങ്ങള്‍ ആലപിച്ച മറ്റു ചിത്രങ്ങള്‍.



Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+