സച്ചിന്‍ വാര്യര്‍
Born on 15 Oct 1989 (Age 33) Kozhikode
സച്ചിന്‍ വാര്യര്‍ ജീവചരിത്രം
സംഗീതസംവിധായകനും ഗായകനുമാണ് സച്ചിന്‍ വാര്യര്‍. 2010ല്‍ പ്രദര്‍ശനത്തിനെത്തിയ മലര്‍വാടി എന്ന ചിത്രത്തിലാണ് ആദ്യമായി ഗാനം ആലപിക്കുന്നത്. 2011ല്‍ ദ മെട്രോ എന്ന ചിത്രത്തില്‍ ഈ ചക്കടവണ്ടി എന്ന ഗാനം ആലപിച്ചു. 2012ല്‍ പ്രദര്‍ശനത്തിനെത്തിയ തട്ടത്തിന്‍മറയത്ത് എന്ന ചിത്രത്തില്‍ ആലപിച്ച ഗാനങ്ങളാണ് സച്ചിനെ ചലച്ചിത്രരംഗത്ത് പ്രശസ്തനാക്കുന്നത്. ചിത്രത്തിലെ ഷാന്‍ റഹ്മാന്‍ സംഗീതം നിര്‍വ്വഹിച്ച മുത്തുചിപ്പി പോലൊരു, തട്ടത്തിന്‍ മറയത്ത് എന്നീ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റുകളായിരുന്നു. പിന്നീടങ്ങോട്ട് നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചു. നേരം, വര്‍ഷം, നീന, ജമ്‌നാ പ്യാരി, ആന്‍മരിയ കലിപ്പിലാണ്, പ്രേമം, ആനന്ദം, ഗോദ, പോക്കിരി സൈമണ്‍ എന്നിവ ഗാനങ്ങള്‍ ആലപിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. 2016ല്‍ ആനന്ദം എന്ന ചിത്രത്തിനുവേണ്ടി സംഗീതം നിര്‍വ്വഹിച്ചു. ഒരായിരം കിനാക്കള്‍, ഷിബു എന്നിവയാണ് സംഗീതം നിര്‍വ്വഹിച്ച മറ്റു ചിത്രങ്ങള്‍.