സഹീദ് അറാഫത്ത്
Born on
സഹീദ് അറാഫത്ത് ജീവചരിത്രം
മലയാള ചലച്ചിത്ര സംവിധായകനാണ് സഹീദ് അറാഫത്ത്. നടന്‍ രതീഷിന്റെ ഇളയ മകന്‍ പ്രണവ് രതീഷ് നായകനായി എത്തിയ തീരം ആണ് ആദ്യ സംവിധാന ചിത്രം. പുതുമുഖം മരിയ ജോണ്‍ ആണ് ചിത്രത്തിലെ നായിക. ആലപ്പുഴ നഗരത്തിന്റെ രാത്രി ജീവിതമാണ് ചിത്രം പറയുന്നത്. ആലപ്പുഴ പട്ടണത്തില്‍ ഓട്ടോറിക്ഷ സര്‍വീസ് നടത്തുന്ന അലിയായാണ് പ്രണവ് അഭിനയിക്കുന്നത്. സുഹ്‌റ എന്ന കഥാപാത്രത്തെ മരിയയും അവതരിപ്പിക്കുന്നു. ശക്തമായ പ്രണയത്തെയാണ് ചിത്രം അവതരിപ്പിക്കുന്നത്. അജ്മല്‍ അമീറിന്റ സഹോദരന്‍ അഷ്‌കര്‍, ടിനി ടോം, സുധി കോപ്പ, കൃഷ്ണ പ്രഭ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ഷെയ്ക്ക് അഫ്‌സല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.