X

സംയുക്ത വർമ്മ

21 Nov, 1981 | Thiruvalla

Actress/Actor


സംയുക്ത വർമ്മ ജീവചരിത്രം

ചലച്ചിത്രനടിയാണ് സംയുക്ത വര്‍മ്മ. തിരുവല്ലയ്ക്കു സമീപം നെടുമ്പുറം കൊട്ടാരത്തില്‍ ഉമാ വര്‍മ്മയുടെയും ചിറക്കല്‍രവി വര്‍മ്മയുടെയും മകളായി 1981 നവംബറില്‍ ജനിച്ചു. ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തേക്ക് കടന്നുവരുന്നത്.നിരവധി ചിത്രങ്ങലില്‍ അഭിനയിച്ചിട്ടുണ്ട്.മിക്ക ചിത്രങ്ങളും വന്‍വിജയമായിരുന്നു.ബിജു മേനോന്‍ നായകനായ മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങള്‍ ഈ നടിയുടെ അഭിനയമികവ് തെളിയിക്കുന്ന ചിത്രങ്ങളായിരുന്നു.

1999 ലും (വീണ്ടും ചില വീട്ടുകാര്യങ്ങള്‍) 2000 ലും (മഴ, മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തല്‍) എന്നിവയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാനസര്‍ക്കാരിന്റെ അവാര്‍ഡ് നേടി. കുബേരന്‍, മേഘമല്‍ഹാര്‍, വണ്‍ മാന്‍ ഷോ, നരിമാന്‍, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, മേഘസന്ദേശം, സായ്‌വര്‍ തിരുമേനി, തെങ്കാശിപ്പട്ടണം, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, മധുരനൊമ്പരക്കാറ്റ്, മഴ, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, സ്വയംവരപ്പന്തല്‍, അങ്ങനെ ഒരു അവധിക്കാലത്ത്, ചന്ദ്രനുദിക്കുന്ന ദിക്കില്‍, ഇംഗ്ലീഷ് മീഡിയം, വാഴുന്നോര്‍, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്നിവയാണ് അഭിനയിച്ച ചിത്രങ്ങള്‍. 

നടനായ ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തില്‍ നിന്നും വിട്ടുനിന്നു.  കുബേരന്‍ ആണ് അവസാനം അഭിനയിച്ച ചിത്രം.









Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+