X
ഹോം » താരങ്ങള്‍ » സരയു » ജീവചരിത്രം
സരയു
Actress/Actor

സരയു ജീവചരിത്രം

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍, ഉമ എന്നിവരാണ് മാതാപിതാക്കള്‍.എറണാകുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.ദിലീപ് , കാവ്യമാധവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചക്കരമുത്തിലൂടെയാണ് സിനിമാലോകത്തേക്ക് കടന്നുവരുന്നത്.
 
പിന്നീട് ജയറാം, ഗോപിക എന്നിവര്‍ പ്രധാന കഥാപാത്രങ്ങലെ അവതരിപ്പിച്ച  വെറുതെഅല്ല ഭാര്യ എന്ന ചിത്രത്തില്‍ അഭിനയിച്ചു.ശേഷം കപ്പല്‍ മുതലാളി എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു.ചേകവര്‍, ഫോര്‍ ഫ്രണ്ട്‌സ് കന്യാകുമാരി എക്‌സ്പ്രസ് ഇങ്ങനേയും ഒരാള്‍, കരയിലേക്കു ഒരു കടല്‍ ദൂരം, ഓര്‍ക്കുട്ട് ഒരു ഓര്‍മകൂട്ട് ജനപ്രിയന്‍, നാടകമേ ഉലകം, നിദ്ര, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, ഹൗസ് ഫുള്‍ എന്നിവയാണ് അഭിനയിച്ച മറ്റുമലയാള സിനിമകള്‍. കൂടാതെ പച്ച എന്ന പേരില്‍ ഒരു ഹ്രസ്വ ചിത്രവും സംവിധാനം ചെയ്തു.സിനിമകളെ കൂടാതെ ടെലിവിഷന്‍ പരമ്പരകളിലും സരയു അഭിനയിച്ചിട്ടുണ്ട്.എറണാകുളം കേന്ദ്രീകരിച്ച് നൃത്താഭ്യാസവും പ്രദര്‍ശനവും നടത്തുന്നുന്നുണ്ട്.സനല്‍ദേവനാണ് ഭര്‍ത്താവ്. 







 


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+