Celebs»Sayanora Philip»Biography

    സയനോര ഫിലിപ്പ് ജീവചരിത്രം

    മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയാണ് സയനോര ഫിലിപ്പ്. 1984 മാർച്ച് 1-ന് കണ്ണൂരിൽ ജനിച്ചു. സെന്റ് തെരേസാസ് ആംഗ്ലോ-ഇന്ത്യൻ സ്കൂൾ, എസ്.എൻ. കോളേജ്, കണ്ണൂർ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 

    സ്കൂൾ കാലം മുതൽക്ക് തന്നെ സംഗീതത്തിൽ കഴിവ് തെളിയിച്ച സയനോര ഗാനാലാപനത്തിൽ നിരവധി സമ്മാനങ്ങൾ നേടുകയുണ്ടായി. ഫിസിക്കൽ ട്രെയിനറായ വിൻസ്റ്റൺ ആഷ്ലീ ഡിക്രൂസ് ആണ് ഭർത്താവ്.

    വെട്ടം, പ്രജാപതി, ഉദാഹരണം സുജാത, ബിഗ് ബി തുടങ്ങി നിരവധി ചിത്രങ്ങളിലെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 2018-ൽ ജീൻ മാർക്കോസ് സംവിധാനം ചെയ്ത കുട്ടൻപിള്ളയുടെ ശിവരാത്രി' എന്ന ചിത്രത്തിലൂടെ സംഗീത അരങ്ങേറി.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X