ഇന്ത്യൻ ചലച്ചിത്ര നടനും, മോഡലുമാണ് ഷാഹിദ് കപൂർ.1981 ഫെബ്രുവരിയില്‍ ദില്ലിയിലാണ് ജനനം.ഇന്ത്യന്‍ ആക്ടര്‍ പങ്കജ് കപൂറിന്റെയും നീലിമ അസീമിന്റെയും മകനാണ്.ഷാഹിദിന് മൂന്ന് വയസ്സുള്ളപ്പോള്‍ മാതാപിതാകള്‍ വിവാഹ മോചനം നടത്തി. മുംബൈയിലാണ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്.
പരസ്യചിത്രങ്ങളിലൂടെയുമാണ് ഷാഹിദ് തന്റെ കലാജീവിതം ആരംഭിക്കുന്നത്.പ്രശസ്ത സംവിധായകൻ സുഭാഷ് ഗായുടെ ഹിറ്റ് ചിത്രമായ താലിൽ (1999) ഒരു സംഘനർത്തകനായാണ് ഷാഹിദ് ആദ്യമായി ഹിന്ദിചിത്രത്തിൽ മുഖം കാണിക്കുന്നത്. പിന്നീട് നാലുവർഷത്തിനു ശേഷമാണ് ഷാഹിദ് സിനിമയിൽ അഭിനയിക്കുന്നത്. ഇഷ്ക് വിഷ്ക് എന്ന ചിത്രമായിരുന്നു അത്.
ഈ ചിത്രത്തിലെ നായകവേഷം ഷാഹിദിന് മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയര് അവാർഡ് നേടിക്കൊടുത്തു.തുടർന്നും ധാരാളം സിനിമകളിൽ അഭിനയിച്ച ഷാഹിദിന്റെ ഹിറ്റ് ചിത്രങ്ങളിൽ ചിലതാണ് ഫിഡ, ശികർ, വിവാഹ്, ജബ് വി മീറ്റ്, തുടങ്ങിയവ. ഈ വിജയ ചിത്രങ്ങൾ ഷാഹിദിന് ഹിന്ദി ചലച്ചിത്ര മേഖലയിൽ തന്റേതായ വ്യക്തിത്വം രൂപപ്പെടുത്തുന്നതിന് സഹായകമായി
ഒരു മോഡലായി പരസ്യചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് ഷാഹിദ് അഭിനയം തുടങ്ങിയതെങ്കിലും, തുടക്കത്തിൽ തന്നെ പ്രശസ്ത നടനായ ഷാരൂഖ് ഖാന്റെ കൂടെയും പരസ്യചിത്രങ്ങളിൽ അഭിനയിക്കാൻ ഷാഹിദിന് കഴിഞ്ഞു.പെപ്സിയുടെ ആദ്യകാല പരസ്യങ്ങൾ ഇതിനുദാഹരണമാണ്.തുടർന്ന് ഷാഹിദ് ഷായ്മക് ദാവാർ ഇൻസ്റ്റിട്യൂട്ട് ഓഫ് ദി പെർഫോമിംഗ് ആർട്ട് എന്ന സ്ഥാപനത്തില് ചേർന്ന് നൃത്തം പഠിക്കുകയുണ്ടായി.
പിന്നീടാണ് സുഭാഷ് ഗായിയെ പരിചയപ്പെടുന്നതും താൽ എന്ന ചിത്രത്തില് ഐശ്വര്യ റായിയുടെ കൂടെ ഒരു ഗാനത്തില് നൃത്തം ചെയ്യുകയും ചെയ്യുന്നത്.2003 ലാണ് ഷാഹിദിന്റെ ആദ്യ നായകചിത്രം പുറത്തിറങ്ങുന്നത്.
സംവിധായകൻ കെൻ ഘോഷ് കഥയെഴുതി സംവിധാനം ചെയ്ത ഒരു പ്രണയകഥപറയുന്ന ഇഷ്ക് വിഷ്ക് എന്ന ചിത്രമായിരുന്നു.ഈ ചിത്രത്തിൽ ഷാഹിദിന്റെ നായികയായി അഭിനയിച്ചത് രണ്ടു പേരായിരുന്നു, അമൃത റവുവും, ഷെനാസ്സ് ട്രെസ്സറിവാലയുമായിരുന്നു ഈ രണ്ടുപേർ.