ഷാനവാസ് കെ ബാവൂട്ടി ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനാണ് ഷാനവാസ് കെ ബാവകുട്ടി.2016ല്‍ ഷെന്‍ നിഗം, ശ്രുതി മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിസ്മത്ത് എന്ന പ്രണയചിത്രം സംവിധാനം ചെയ്തു.ഇര്‍ഫാന്‍ എന്ന യുവാവിന്റെയും അവനേക്കാള്‍ അഞ്ച് വയസ്സിനു മൂത്ത അനിത എന്ന ദളിത് പെണ്‍കുട്ടിയുടെയും പ്രണയവും അവര്‍ നേരിടുന്ന പ്രശനങ്ങളുമാണ് ചിത്രം പറഞ്ഞത്. പൊന്നാനിയില്‍ നടന്ന ചില യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി  ഒരുക്കിയ ചിത്രത്തിന്  പ്രേക്ഷകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ്  ലഭിച്ചത്.കിസ്മത്തിനുശേഷം വിനായകനെ നായകനാക്കി തൊട്ടപ്പന്‍ എന്ന ചിത്രം സംവിധാനം ചെയ്തു.പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയാണ് തൊട്ടപ്പന്‍.പിഎസ് റഫീക്കാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.പുതുമുഖം പ്രിയംവദയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X