Celebs»Sneha Divakar»Biography

    സ്‌നേഹ ദിവാകര്‍ ജീവചരിത്രം

    ചലച്ചിത്ര-ടെലിവിഷന്‍ സീരിയല്‍ താരമാണ് സ്‌നേഹ ദിവാകര്‍.ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേഷണം ചെയ്ത പരസ്പരം എന്ന സീരിയലിലെ മീനാക്ഷി എന്ന കഥാപാത്രത്തിലൂടെയാണ് സ്‌നേഹ ചലച്ചിത്രരംഗത്ത്  പ്രശസ്തയാവുന്നത്.2017ല്‍ ശ്രീപ്രതാപ് സംവിധാനം ചെയ്ത സീതാകാളി എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.സ്ത്രീ കേന്ദ്രീകൃതമായ വിഷയമാണ് ചിത്രം അവതരിപ്പിച്ചത്.ഈ ചിത്രത്തിനുശേഷം പ്രിയനന്ദനന്‍ സംവിധാനം ചെയ്ത സൈലന്‍സര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു.പ്രശസ്ത എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ വൈശാഖന്‍ രചിച്ച സൈലന്‍സര്‍ എന്ന കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.സമൂഹത്തോടുള്ള പ്രതിഷേധകസൂചകമായി സ്വന്തം മോട്ടോര്‍ സൈക്കിളിന്റെ സൈലന്‍സര്‍ ഊരിവച്ച് യാത്രചെയ്യുന്ന ഈനാശുവെന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X