Celebs»Soundarya»Biography

    സൗന്ദര്യ ജീവചരിത്രം

    തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലെ ഒരു നടിയായിരുന്നു സൗന്ദര്യ.കന്നട, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ സൗന്ദര്യ അഭിനയിച്ചിട്ടുണ്ട്. 12 വർഷത്തെ അഭിനയ കാലഘട്ടത്തിൽ 100-ലധികം ചിത്രങ്ങളിൽ സൗന്ദര്യ അഭിനയിച്ചു.1992-ൽ പുറത്തിറങ്ങിയ ഗന്ധർവ എന്ന കന്നട ചിത്രമാണ് സൗന്ദര്യയുടെ ആദ്യ ചിത്രം. പിന്നീട് എം.ബി.ബി.എസ് പഠനകാലത്ത് അമ്മൊരു എന്ന ചിത്രത്തിൽ സൗന്ദര്യ അഭിനയിക്കുകയും ആ സിനിമയുടെ വിജയത്തോടെ പഠിത്തം അവസാനിപ്പിക്കുകയും ചെയ്തു.

    ഹിന്ദിയിൽ അമിതാബ് ബച്ചൻ നായകനായി അഭിനയിച്ച സൂര്യവംശം എന്ന ചിത്രത്തിൽ അഭിനയിച്ചത് വളരെയധികം ജനശ്രദ്ധ നേടി. അഭിനയം കൂടാതെ സൗന്ദര്യ ദ്വീപ എന്ന ചിത്രം നിർമ്മിക്കുകയും ചെയ്തു. ഗിരീഷ് കാസറവള്ളി സംവിധാനം ചെയ്ത ഈ ചിത്രം ധാരാളം ദേശീയ, സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ നേടുകയുണ്ടായി. സൗന്ദര്യയുടെ അവസാനത്തെ ചിത്രം കന്നട ചിത്രമായ ആപ്തമിത്ര ആയിരുന്നു. മലയാളചിത്രമായ മണിച്ചിത്രത്താഴിന്റെ കന്നഡ റീമേക്ക് ആയിരുന്നു ആ ചിത്രം.

    2004, ഏപ്രിൽ 17 ന് ബെംഗളുരുവിലുണ്ടായ ഒരു വിമാന അപകടത്തിൽ സൗന്ദര്യ മരണമടഞ്ഞു. ഒരു ചെറിയ സ്വകാര്യ വിമാനത്തിൽ യാത്ര തുടങ്ങിയപ്പോൾ തന്നെ വിമാനത്തിന് തീ പിടിച്ച് അപകടമുണ്ടാവുകയായിരുന്നു.



     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X