Celebs»Sree prathap»Biography

    ശ്രീപ്രതാപ് ജീവചരിത്രം

    എഴുത്തുകാരന്‍, ചലച്ചിത്ര -നാടക സംവിധായകന്‍ എന്നീ നിലകകളിലെല്ലാം പ്രശസ്തനാണ് ശ്രീപ്രതാപ്.ജി ശങ്കരപിള്ള അവാര്‍ഡ് അടക്കം,പന്ത്രണ്ട് തവണ മികച്ച നാടക സംവിധായകനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്.നേത്രം, വീട്ടിലേക്ക്, ശക്തന്‍ തമ്പുരാന്‍, സീതാകാളി എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.ശക്തന്‍ തമ്പുരാന്‍ എന്ന ചിത്രത്തില്‍ രാമവര്‍മ്മ ശക്തന്‍ തമ്പുരാന്‍ എന്ന കഥാപാത്രമടക്കം നാലു വേഷങ്ങള്‍ അവതരിപ്പിച്ചത് സിദ്ധിഖാണ്.2017ല്‍ പുറത്തിറങ്ങിയ സീതാകാളി എന്ന ചിത്രം സ്ത്രീ  കേന്ദ്രീകൃതമായ പ്രമേയമാണ് അവതരിപ്പിക്കുന്നത്.ഫൂലന്‍ദേവിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ബാന്‍ക്വിനിനെതിരായി വിമര്‍ശനം തൊടുത്തുവിടാനും ചിത്രം ശ്രമിക്കുന്നുണ്ട്.പുരോഗമന നാട്യങ്ങള്‍ക്കിടയിലൂടെ മലയാളി സമൂഹം ഏത് വിധം സ്ത്രീത്വത്തെ അപമാനിക്കുകയും വില്‍ക്കുകയും ചെയ്യുന്നുവെന്നും ചിത്രം പ്രേക്ഷകര്‍ക്കു മുമ്പില്‍ തുറന്നുകാട്ടുന്നു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X