ശ്രീനാഥ് രാജേന്ദ്രൻ ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനാണ് ശ്രീനാഥ് രാജേന്ദ്രന്‍. 1983 മെയ് 23ന്  രാജേന്ദ്രനാഥിന്റെയും മീരയുടെയും മകനായി കോഴിക്കോട് ജനിച്ചു. 2012 മുതല്‍ ചലച്ചിത്രരംഗത്ത് സജീവം.ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'സെക്കന്‍ഡ്‌ഷോ' ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ചിത്രം. സ്‌നേഹവും പ്രണയവും പ്രതികാരവും കുടുംബന്ധങ്ങളുടെ കഥയും അവതരിപ്പിച്ച ചിത്രം വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്. 2014ല്‍ 'കൂതറ' എന്ന ചിത്രം സംവിധാനംചെയ്തു. ടോവീനോ തോമസ്, ഭരത്, സണ്ണി വെയ്ന്‍ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. യു ടിവി മോഷന്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം തിയറ്ററുകളില്‍  എത്തിച്ചത്. ഈ ചിത്രത്തിനുശേഷം സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് സുകുമാരകുറുപ്പ്. പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സെക്കന്‍ഡ് ഷോ എന്ന  ചിത്രത്തിലെ നായിക ഗൗതമി നായരാണ് ഭാര്യ.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X