X
സുബി സുരേഷ്
Actress

സുബി സുരേഷ് ജീവചരിത്രം

പ്രശസ്ത ചലച്ചിത്ര നടിയും അവതാരകയുമാണ് സുബി സുരേഷ്. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തറയാണ് സ്വദേശം. അമ്മ അംബിക, അച്ഛന്‍ സുരേഷ്. തൃപ്പൂണിത്തറ സര്‍ക്കാര്‍ സ്‌ക്കൂള്‍, എറണാകുളം സെന്റ് തെരേസാസ് എന്നിവിടങ്ങളിലായിരുന്നു പഠനം.

സ്‌ക്കുള്‍ പഠനകാലത്ത് തന്നെ കലാരംഗത്ത് സജീവമായിരുന്നു. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ തത്ത, ഡ്രാമ തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

അഭിനയത്തിന് പുറമെ മികച്ച അവതാരക കൂടിയാണ് സുബി. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്ത കുട്ടിപ്പട്ടാളം എന്ന ടെലിവിഷന്‍ പരിപാടിയുടെ അവതാരകയായിരുന്നു. പ്രേക്ഷകരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമായിരുന്നു പരിപാടിക്ക് ലഭിച്ചത്.

കരള്‍ രോഗത്തെ തുടര്‍ന്ന് 2023 ഫെബ്രുവരി 22ന് അന്തരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+