സുദേവന്‍ പെരിങ്ങോട് ജീവചരിത്രം

    ആര്‍ട്ടിസ്റ്റ്, സംവിധായകന്‍, ഡിസൈനര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് സുദേവന്‍ പെരിങ്ങോട്.പാലക്കാട് ജില്ലയിലെ കൂറ്റനാടിനടുത്തുള്ള പെരിങ്ങോട് എന്ന ഗ്രാമത്തില്‍ ജനനം.മുഴുവന്‍ പേര് പി.പി സുദേവന്‍.2004ലാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്.'വരൂ' എന്ന ഹ്രസ്വ ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്.ഹാന്‍ഡി ക്യാമറയിലായിരുന്നു ചിത്രം ചിത്രീകരിച്ചത്. പിന്നീട് പ്ലാനിങ്ങ്, തട്ടുമ്പുറത്തപ്പന്‍, സീ ആര്‍ നമ്പര്‍ 89 എന്നിവ സംവിധാനം ചെയ്തു. നിരവധി അവാര്‍ഡുകളും  ചിത്രങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.2010, 2011 വര്‍ഷങ്ങളില്‍ ഹ്രസ്വചിത്ര വിഭാഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടീ നടന്മാര്‍,മികച്ച ചിത്രം എന്നീ അവാര്‍ഡുകള്‍ നേടിയിരുന്നു.ജനകീയ സംരംഭത്തിലൂടെ ഫണ്ട് സമാഹാരിച്ച് ചെയ്ത പ്രൊഡക്ഷന്‍സിന്റെ പേരിലാണ് സുദേവന്റെ ചിത്രങ്ങള്‍ നിര്‍മ്മിക്കപെട്ടിട്ടുള്ളത്.2018ല്‍ ആന്തോളജി വിഭാഗത്തില്‍പെട്ട അകത്തോ പുറത്തോ എന്ന ചിത്രം സംവിധാനം ചെയ്തു.പാവ, വൃദ്ധന്‍, അവള്‍, മത്സ്യം എന്നീ ചെറു ചിത്രങ്ങള്‍ ചേര്‍ന്നതാണ് ചിത്രം.സുനിത ദിനേശ്, അച്ചുതാനന്ദന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X