Celebs»Thesni Khan»Biography

    തെസ്നി ഖാന്‍ ജീവചരിത്രം

    ഹാസ്യകഥാപാത്രങ്ങളിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധേയയായ നടിയാണ് തെസ്‌നിഖാന്‍. അലിഖാന്റെയും രുഖിയയുടെയും മകളായി 1970ഏപ്രില്‍ 5ന് ജനനം.സ്‌റ്റേജ് ഷോകളില്‍ കോമഡി സ്‌കിറ്റുകള്‍ അവതരിപ്പിച്ചുകൊണ്ടാണ് സിനിമാലോകത്തേക്ക് കടന്നുവരുന്നത്. കലാഭവന്‍ എന്ന പ്രശസ്ത ഹാസ്യഗ്രൂപ്പിലെ അംഗമാണ്. സിനിമയില്‍ പധാനമായും ഹാസ്യ വേഷങ്ങളാണ് ചെയ്തിട്ടുള്ളത്. ജയസൂര്യ, അനൂപ് മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലെ കന്യക എന്ന കഥാപാത്രം സിനിമാലോകകത്ത്‌ തെസ്‌നിയെ പ്രശസ്തയാക്കി.പിന്നീട് ട്രിവാന്‍ഡം ലോഡ്ജ് എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. ചലച്ചിത്രങ്ങള്‍ക്കു പുറമെ ടെലിവിഷന്‍ സീരിയലുകളിലും സജീവമാണ്‌. കൂടാതെ ടെലിവിഷന്‍ പരിപാടികളുടെ അവതാരികയും വിധികര്‍ത്താവുമാണ്. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X