Celebs»Tinu Pappachan»Biography

    ടിനു പാപ്പച്ചന്‍ ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനാണ് ടിനു പാപ്പച്ചന്‍. അങ്കമാലി ഡയറീസ്, ഡാര്‍വിന്റെ പരിണാമം, സ്ട്രീറ്റ് ലൈറ്റ്‌സ് എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ്  സംവിധായകനായിരുന്നു. 2018ല്‍ പ്രദര്‍ശനത്തിനെത്തിയ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം നിര്‍വ്വഹിച്ച ചിത്രം. അങ്കമാലി ഡയറീസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ  ആന്റണി വര്‍ഗീസാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഫിനാന്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്ന  കോട്ടയം യുവാവായാണ് ആന്റണി ചിത്രത്തില്‍ എത്തുന്നത്. ഒരു രാത്രിയില്‍  അദ്ധേഹത്തിന്റെ ജീവിതത്തില്‍  നടക്കുന്ന പ്രശ്‌നങ്ങളും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. വിനായകന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ദിലീപ് കുര്യനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ചെമ്പന്‍ വിനോദ്, സംവിധായകരായ ബി.ഉണ്ണികൃഷ്ണന്‍, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X