ഉണ്ണി രാജന്‍ പി ദേവ്
Born on
ഉണ്ണി രാജന്‍ പി ദേവ് ജീവചരിത്രം
പ്രശസ്ത ചലച്ചിത്രതാരം രാജന്‍ പി ദേവിന്റെ മകനും ചലച്ചിത്ര നടനുമാണ് ഉണ്ണി രാജന്‍ പി ദേവ്. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ 'കെ ക്യൂ' എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. അതേ വര്‍ഷം തന്നെ അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. 2015ല്‍ ആട് എന്ന ചിത്രത്തില്‍ അഭിനയിച്ചു.
2016ല്‍ സെന്നന്‍ പള്ളാശ്ശേരി സംവിധാനം ചെയ്ത 'അപ്പുറം ബംഗാള്‍', സാജിത് യഹിയ സംവിധാനം ചെയ്യ്ത 'ഇടി' എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.2017ല്‍ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത 'ആട് 2' എന്ന ചിത്രത്തില്‍ അഭിനയിച്ചു. അതേ വര്‍ഷം തന്നെ അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യ്ത കാറ്റ് എന്ന ചിത്രത്തില്‍ പോളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 1970 കളിലെ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ ആസിഫ് അലി, മുരളി ഗോപി എന്നിവരായിരുന്നു പ്രധാന താരങ്ങള്‍.