CelebsbredcrumbV R DasbredcrumbBiography

    വി ആർ ദാസ്‌ ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവാണ് വി ആര്‍ ദാസ്.2004ല്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്ത നേര്‍ക്കു നേരെ എന്ന ചിത്രം നിര്‍മിച്ചു.നെടുമുടി വേണു,കല്‍പ്പന,ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.വൈദ്യുതിയും ഫോണുമൊന്നുമില്ലാത്ത ഗ്രാമത്തിലെ സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും കഥയാണ് ചിത്രം അവതരിപ്പിച്ചത്.2008ല്‍ അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത മിഴികള്‍ സാക്ഷി എന്ന ചിത്രം നിര്‍മിച്ചു.സുകുമാരി,മോഹന്‍ലാല്‍,നെടുമുടി വേണു,മാള അരവിന്ദന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.2014ല്‍ സുഭാഷ് തിരുവില്വാമല സംവിധാനം ചെയ്ത കളര്‍ ബലൂണ്‍ എന്ന ചിത്രം നിര്‍മിച്ചു.ഒരു ഗ്രാമത്തിലെ സാധാരണക്കാരായ സുകു, സീത എന്നിലരുടെ കുടുംബം പശ്ചാത്തലമാക്കിയാണ് ചിത്രം കഥ പറഞ്ഞത്. ടിനി ടോം,വിജയകുമാര്‍,പ്രവീണ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X