വാമിഖ ഖബ്ബി ജീവചരിത്രം

    ഗോദ എന്ന ചിത്രത്തിലൂടെ ഗുസ്തിക്കാരിയായി എത്തി പ്രേക്ഷകരുടെ ഹൃദയം കൈയ്യടക്കിയ താരമാണ് വാമിഖ ഖബ്ബി.ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രം 2017നാണ് തിയറ്ററുകളിലെത്തിയത്. ചിത്രത്തിനായി ആറുമാസത്തോളം വാമിഖ ഗുസ്തി പഠിച്ചിരുന്നു. ഗുസ്തിക്കാരിയുടെ മാനറിസങ്ങളും ബോഡി ലംഗ്വേജും മികവുറ്റ രീതിയില്‍ അവതരിപ്പിച്ച വാമിഖയുടെ പ്രകടനമായിരുന്നു ചിത്രത്തില്‍ മികച്ചു നിന്നത്. പഞ്ചാബിക്കാരിയായ വാമിഖ ഗോദയ്ക്കു മുന്‍പും നിരവധി അന്യഭാഷാ ചിത്രങ്ങളില്‍ വേഷമിട്ടിരുന്നു. ഹിന്ദിയില്‍ ജബ് വി മെറ്റ് എന്ന ചിത്രത്തില്‍ ചെറിയ വേഷത്തിലൂടെ തുടങ്ങിയ വാമിഖ പഞ്ചാബി, തമിഴ്, തെലുങ്ക്, തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിരുന്നു. മികച്ച അഭിപ്രായം നേടിയ ഗോദയ്ക്കുശേഷം വാമിഖ നായികയായി അഭിനയിച്ചത് ഇരവകാലം എന്ന തമിഴ് ചിത്രത്തിലാണ്. എസ് ജെ സൂര്യയാണ് ചിത്രത്തിലെ നായകന്‍. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X