വയലാര്‍ ശരത്ചന്ദ്രവര്‍മ്മ ജീവചരിത്രം

    മലയാള ചലച്ചിത്ര മേഖലയിലെ ഒരു ശ്രദ്ധേയനായ ഗാനരചയിതാവാണ് വയലാർ ശരത് ചന്ദ്ര വർമ്മ.കവി, ഗാനരചയിതാവ് എന്നീ നിലകളിൽ പ്രശസ്തനായിരുന്ന വയലാർ രാമവർമ്മയുടെ പുത്രനാണ് ഇദ്ദേഹം.മലയാള ചലച്ചിത്ര വേദിയിൽ തന്റേതായ ഒരു വ്യക്തി മുദ്ര പതിപ്പിക്കാൻ ശരതിനു കഴിഞ്ഞിട്ടുണ്ട്.
     
    ശരത് ചന്ദ്രൻ ജനിച്ചത് ആലപ്പുഴ ജില്ലയിലെ വയലാർ എന്ന ഗ്രാമത്തിലാണ്.ഭാര്യ ശ്രീലത, മകൾ സുഭദ്ര.കളമശ്ശേരി രാജഗിരി ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസവും, തിരുവനന്തപുരം തുമ്പയിലെ സെന്റ്‌ സേവിയേഴ്സ് കോളേജിൽ നിന്നു പ്രീഡിഗ്രിയും തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും ബിരുദവും സമ്പാദിച്ചു.
     
    നീലത്താമര എന്ന ചിത്രത്തിന് വേണ്ടി അദ്ദേഹം രചിച്ച "അനുരാഗ വിലോചിതനായി" എന്ന ഗാനം വളരെയധികം ശ്രദ്ധിക്കപെട്ടു.മികച്ച  ഗാനരചയിതാവിനുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ് ഒന്നിൽ കൂടുതൽ തവണ ഇദ്ദേഹത്തിന് ലഭിച്ചിടുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X