Celebs»Vipindas»Biography

    വിപിൻദാസ് ജീവചരിത്രം

    തൃശൂർ ജില്ലയിലെ പഴയന്നൂർ സ്വദേശിയാണ് വിപിൻദാസ്. ബാലനടനായാണ്‌ വിപിൻ ദാസ്‌ സിനിമയിൽ എത്തിയത്‌. മലയാള സിനിമയ്ക്ക് മികച്ച ദൃശ്യസൗന്ദര്യം സമ്മാനിച്ചവരിൽ പ്രമുഖനായ ക്യാമറാമാനാണ്. മുംബയിലെ പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്ന സുബ്രതോ മിശ്രയുടെ സഹായിയായി സിനിമയിലെത്തി. മീനകുമാരിഎന്ന താരത്തെ ക്യാമറയിൽ പകർത്തിയാണ് ഈ രംഗത്ത് ചുവടുറപ്പിച്ചത്. ഈ ചിത്രം സ്ക്രീൻ മാസികയുടെ മുഖ ചിത്രമായി പ്രസിദ്ധീകറിച്ചിരുന്നു.

    1969 ൽ തലാട്ട് എന്ന തമിഴ് ചിത്രത്തിന്റെ സംവിധാനവും ഛായഗ്രഹണവും നിർവഹിച്ചു. 1971 ൽ പ്രതിധ്വനി എന്ന മലയാള ചിത്രം സംവിധാനം ചെയ്തു പത്മരാജൻ, ഭരതൻ എന്നിവരുടെ ആദ്യകാല ചിത്രങ്ങൾക്കും കെ. മധു സംവിധാനം ചെയ്ത ആക്ഷൻ ചിത്രങ്ങൾക്കും ഛായാഗ്രഹണം  നിർവഹിച്ചത് വിപിൻദാസാണ്. പി.എ.ബക്കർ, ഫാസിൽ, ഐ.വി.ശശി, ജോഷി, ഹരിഹരൻ എന്നിവരുടെ സിനിമകൾക്കും ക്യാമറാമാനായിട്ടുണ്ട്.

    ഇരുന്നൂറോളം സിനിമകളുടെ ഛായഗ്രഹണം നിർവഹിച്ചിട്ടുണ്ട്.  സിനിമയിൽ നിന്നും ഏറെക്കാലം വിട്ടുനിന്ന വിപിൻ ദാസ്‌ കഴിഞ്ഞ കുറേ നാളുകളായി ഒറ്റപ്പെട്ട ജീവിതം നയിച്ചുവരികയായിരുന്നു.വയനാട്ടിലായിരുന്നു താമസം. പ്രതിദ്ധ്വനി, ഒരു കൊച്ചു സ്വപ്നം എന്നീ സിനിമകൾ സംവിധാനം ചെയ്തു. നിരവധി ഡോക്യുമെൻററികളും സംവിധാനം ചെയ്തു.ഹൃദയസ്തംഭനത്തെ തുടർന്ന് വയനാട്ടിലെ വൈത്തിരിയിൽ വച്ച്  അന്തരിച്ചു.

    മികച്ച ഛായാഗ്രഹണത്തിനുള്ള സംസ്ഥാന അവാർഡ് (ചിത്രം മണിമുഴക്കം, സംവിധാനം പി.എ. ബക്കർ) നേടി.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X