വിഷ്ണു മോഹന്‍സിത്താര ജീവചരിത്രം

    കണ്ണേ ഇടനെഞ്ചിനകത്ത് എന്ന ഒരൊറ്റ പാട്ടിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംഗീത സംവിധായകനാണ് വിഷ്ണു മോഹന്‍ സിത്താര. ബഷീറിന്റെ പ്രേമലേഖനത്തിനായി ഈണമിട്ട ഈ ഗാനം വിഷ്ണു തന്നെയാണ് ആലപിച്ചിരിക്കുന്നത്. മുല്ലമൊട്ടും മുന്തിരിച്ചാറും എന്ന ചിത്രത്തിന് സംഗീതം പകര്‍ന്നാണ് ചലച്ചിത്രരംഗത്തേക്ക് വിഷ്ണു കടന്നുവരുന്നത്. പിന്നീട് സക്കറിയയുടെ ഗര്‍ഭിണികള്‍,കുമ്പസാരം,അനുരാഗം എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. ടി വി ചന്ദ്രന്‍ സംവിധാനം ചെയ്ത പെങ്ങളില,കൂദാശ,ഒറ്റക്കൊരു കാമുകന്‍,കളിക്കൂട്ടുകാര്‍ എന്നിവയാണ് സംഗീതം പകര്‍ന്ന മറ്റു ചിത്രങ്ങള്‍.സംഗീത സംവിധായകന്‍ മോഹന്‍സിത്താരയാണ് പിതാവ്‌.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X