സാമൂഹികപ്രതിബദ്ധത ഫണ്ട് ഉപയോഗിച്ച് യു എ ഇ അസ്ഥാനമായ ഏരീസ് ഗ്രൂപ്പ് നിര്‍മിക്കുന്ന ചിത്രമാണ് 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍'. ബിജു മജീദ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. കെ ഷിബു രാജ് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഇന്‍ഡിവുഡ് ടാലന്റ് ഹണ്ട് ദേശീയതലത്തില്‍ നടത്തിയ ഓഡീഷനുകളില്‍ നിന്നും തിരഞ്ഞെടുത്ത ഇരുപത് പേരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ചലച്ചിത്രരംഗത്തെ പ്രമുഖരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ക്യാമറ പി സി ലാല്‍. ബിജുറാം ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. വര്‍ക്കല, പുനലൂര്‍, ഒറ്റപ്പാലം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. എം പദ്മകുമാര്‍ സംവിധാനം ചെയ്ത് പ്രിയങ്ക നായര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച ജലമാണ് ഏരീസ് ഗ്രൂപ്പ് സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ആദ്യ ചിത്രം.
** Note :
കുറിപ്പ്: ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.