ബഡാ ദോസ്ത് കഥ
വിജി തമ്പി സംവിധാനം ചെയ്ത മലയാള ആക്ഷൻ ചിത്രമാണ് 'ബഡാ ദോസ്ത്'. സുരേഷ് ഗോപി, മനോജ് കെ ജയൻ, സിദ്ദിഖ്, കാർത്തിക, ജ്യോതിർമയി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതാരിപ്പിച്ചിരിക്കുന്നത്. കോർപറേറ്റ് സിനിമാസിന്റെ ബാനറിൽ സിദ്ദിഖ് നിർമ്മിച്ച ഈ ചിത്രം ലിബർട്ടി റിലീസ് ആണ് വിതരണം ചെയ്തിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ബാബു പള്ളാശ്ശേരി ആണ്.
കൊച്ചിയിലെ ഒരു അധോലോക നായകനാണ് ബഡാ ദോസ്ത് (സുരേഷ് ഗോപി). അയാളുടെ സാമ്രാജ്യം തുടച്ച് നീക്കാൻ തുനിഞ്ഞിറങ്ങിയ സക്കീർ അലി മുഹമ്മദ് എന്ന ഐ പി എസ് ഉദ്യോഗസ്ഥന്‍ (മനോജ് കെ ജയൻ) ദയനീയമായി പരാജയപ്പെട്ട് സസ്പെൻഷനിലാകുന്നു. ദയാശങ്കർ എന്ന പോലീസ് ഉദ്യോഗഥനാണ് ഇന്നത്തെ ബഡാദോസ്ത് എന്ന് മനസ്സിലാക്കുന്ന സക്കീർ അലി അയ്യാളുടെ ആരാധകനാകുന്നു. ദയാശങ്കറിന്റെ കുടുംബം തകർത്തവനും, ബഡാദോസ്തിന്റെ സംഘത്തലവനുമായിരുന്ന ഗീർവർഗ്ഗീസ് എന്ന ജി വിയുടെ (സിദ്ദിഖ്) ആളുകളാൽ സക്കീർ അലി കൊല്ലപ്പെടുന്നു. കൊലക്കുറ്റം ചുമത്തപ്പെട്ട് ജയിലിലാകുന്ന ബഡാദോസ്ത് ജയിൽ ചാടി പ്രതികാരത്തിനിറങ്ങുകയാണ്.
** Note : Hello! Would you like to share the storyline of the movie ബഡാ ദോസ്ത് or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications