ഉർവ്വശി, ബാലു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചാൾസ് എന്റർപ്രൈസസ്. ഗുരു സോമസുന്ദരം, ബേസില്‍ ജോസഫ്, കലൈരാസന്‍, സുജിത് ശങ്കര്‍, അഭിജ ശിവകല, മണികണ്ഠന്‍ ആര്‍ ആചാരി, മൃദുല്‍ മാധവ്, സുധീര്‍ പറവൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സംവിധായകന്‍ തന്നെയാണ് തിരക്കഥയും എഴുതിയത്.
തമിഴ് നടന്‍ കലൈയരസന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് ചാള്‍സ് എന്റര്‍പ്രൈസസ്. അന്‍വര്‍ അലി, നാച്ചി, ഇമ്പാച്ചി, സംഗീത ചേനംപുല്ലി എന്നിവരുടെ വരികള്‍ക്ക് സുബ്രഹ്മണ്യന്‍ കെ.വി സംഗീതം നല്‍കിയിരിക്കുന്നു. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത് ജോയ്, അച്ചു വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സറ്റയര്‍ ഡ്രാമയായി ഒരുക്കിയ ചിത്രം 2023 മെയ് 19നാണ് തിയേറ്ററുകളിലെത്തിയത്.
** Note :
കുറിപ്പ്: ചാൾസ് എന്റർപ്രൈസസ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.