ഇടവപ്പാതി കഥ
ലെനിൻ രാജേന്ദ്രന്റെ സംവിധാനത്തിൽ 2016ൽ പുറത്തിറങ്ങിയ മലയാളം ചലച്ചിത്രമാണ് ഇടവപ്പാതി. ഒരു തിബറ്റൻ ബുദ്ധിസ്റ്റ് പുരോഹിതന്റെ മാനസിക സംഘർഷത്തിന്റെ കഥയാണിതിന്റെ ഇതിവൃത്തം. സിദ്ധാർഥ ലാമ, ഉത്തര ഉണ്ണി, മനീഷ കൊയ്‌രാള എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. സംവിധായകൻ തന്നെയാണ് തിരക്കഥ എഴുതിയിട്ടുള്ളത്. ഛായാഗ്രഹണം മധു അമ്പാട്ടും കലാസംവിധാനം സുരേഷ് കൊല്ലവും ആണ്. മോഹൻ സിത്താരയും രമേഷ് നാരായണനും ആണ് സംഗീത സംവിധായകർ.
ഈ ചിത്രം 2015ലെ 3 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ കരസ്ഥമാക്കി. അന്യദേശത്ത്, വ്യക്തിത്വം പോലുമില്ലാതെ, സ്വന്തം നാടിനെ സ്വപ്‌നം കണ്ട് ജീവിക്കുന്ന ആയിരക്കണക്കിന് ടിബറ്റുകാര്‍, ഇവരുടെ വിലാപം കാണാന്‍ ആരുമില്ല. അന്യദേശത്ത് സ്വതന്ത്രരാണെങ്കിലും, ചങ്ങലയ്ക്കിട്ട ജീവിതം നയിക്കുന്ന ഈ ജനതയുടെ ജീവിതം പച്ചയായി ചിത്രീകരിക്കുകയാണ് ‘ഇടവപ്പാതി’ എന്ന ചിത്രം.
** Note : Hello! Would you like to share the storyline of the movie ഇടവപ്പാതി or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications