ജാനകി സുധീര്‍, അമൃത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത ചിത്രമാണ് ഹോളിവൂണ്ട്. പോള്‍ വിക്ലിഫാണ് ലെസ്ബിയന്‍ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
കക്കവാരല്‍ തൊഴിലാളികളായ സ്ത്രീകളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. കായലിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. സ്‌ക്കൂള്‍ കാലത്ത് തുടങ്ങുന്ന പ്രണയമാണ് ഇരുവരുടേതും. തുടര്‍ന്ന് ഇരുവരും രണ്ടു കുടുംബങ്ങളിലേക്ക് മാറുകയും അവരുടെ പ്രണയം നഷ്ടമാവുകയും ചെയ്യുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.
** Note :
കുറിപ്പ്: ഹോളിവൂണ്ട് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.