ഇവിടം സ്വർഗ്ഗമാണ് കഥ/ സംഭവവിവരണം

    റോഷൻ ആൻഡ്രൂസ് സം‌വിധാനം നിർവഹിച്ച് 2009 ജൂൺ 25-ന്‌ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്‌ 'ഇവിടം സ്വർഗമാണ്'. മോഹൻലാൽ പ്രധാന കഥാപാത്രമായ മത്തായിയെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥയും, തിരക്കഥയും ജെയിംസ് ആൽബർട്ട് നിർവഹിച്ചിരിക്കുന്നു. തികച്ചും റിയലിസ്റ്റിക്കായ പശ്ചാത്തലത്തിലാണ് ഇവിടം സ്വർഗ്ഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. അമ്പത്തിയഞ്ചോളം ലൊക്കേഷനുകളിലായാണ് സിനിമ പൂർത്തിയാക്കിയത്. ഭൂമാഫിയയ്ക്കെതിരെ സ്വന്തം ബുദ്ധിയുപയോഗിച്ച് പട പൊരുതുന്ന ഒരു കർഷകൻറെ കഥയാണ് ചിത്രം പറയുന്നത്. 

    നായകന്റെ ജീവിതത്തിലേക്ക് പലപ്പോഴായി കടന്നുവരുന്ന കഥാപാത്രങ്ങളെ ലക്ഷ്മി റായി, പ്രിയങ്ക, ലക്ഷ്മി ഗോപാലസ്വാമി എന്നിവർ അവതരിപ്പിയ്ക്കുന്നു. നരസിംഹത്തിന് ശേഷം ലാലും, തിലകനും ഒന്നിയ്ക്കുന്ന ചിത്രത്തിൽ ജെറമിയാസിന്റെ വേഷമാണ് തിലകൻ അവതരിപ്പിക്കുന്നത്. കോടനാട്ടുകാരുടെ മാത്തേവൂസാണ് മാത്യൂസ്, അടുപ്പമുള്ളവ അയാളെ മത്തായി എന്നും വിളിയ്ക്കും. പെരിയാറിന്റെ തീരത്ത് മൂന്നേക്കർ സ്ഥലമാണ് അയാളുടെ സ്വർഗ്ഗം, ഒരു ഫാം ഹൗസ്. അതിനോട് ചേർന്നൊരു ജൈവകൃഷിത്തോട്ടം. വിഷം ചേരാത്ത പച്ചക്കറികളും ശുദ്ധമായ പശുവിൻ പാലുമെന്ന അച്ഛൻ ജെർമിയാസിന്റെ സ്വപ്‌നമാണ് അയാൾ അവിടെ സഫലമാക്കിയത്. മാത്യൂസിന്റെ കൃഷി ഭൂമിയോട് ചേർന്ന് ആലുവ ചാണ്ടിയ്ക്ക് കുറച്ച് ഭൂമിയുണ്ട്. മാത്യൂസിന്റ സ്വർഗ്ഗമായ കൃഷി ഭൂമി കൂടി സ്വന്തമാക്കാനാണ് ആലുവ ചാണ്ടിയുടെ ശ്രമം. അതിന് അയാൾക്ക് സഹായമായി നിൽക്കുന്നത് ചില്ലറക്കാരൊന്നുമല്ല. താൻ സംരക്ഷിച്ചു പോരുന്ന മണ്ണിലേക്ക് കടന്നുകയറുവാനും അത് നശിപ്പിയ്ക്കാൻ ശ്രമിയ്ക്കുന്നവരോടുള്ള ചെറുത്തുനിൽപ്പായി അയാളുടെ ജീവിതം മാറുകയാണ്. തന്റെ സ്വർഗ്ഗത്തെ സംരക്ഷിയ്ക്കാനായി ഒറ്റയാൾ പോരാട്ടത്തിനിറങ്ങുകയാണ് മാത്യൂസ്.
     
     
     
     
    **Note:Hey! Would you like to share the story of the movie ഇവിടം സ്വർഗ്ഗമാണ് with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X