ആസിഫ് അലി, നിവിന്‍ പോളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രമാണ് മഹാവീര്യര്‍. എം മുകുന്ദന്റെതാണ് തിരക്കഥ. കന്നഡ നടി ഷാന്‍വി ശ്രീവാസ്തവാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
സിദ്ദിഖ്,വിജയ് മേനോൻ, പദ്മരാജ് രതീഷ്, സുധീർ പറവൂർ,മേജർ രവി, മല്ലിക സുകുമാരൻലാൽ, ലാലു അലക്സ്, സുധീർ കരമന, കൃഷ്ണ പ്രസാദ്, കലാഭവൻ പ്രജോദ്, ഷൈലജ പി അമ്പു, പ്രമോദ് വെളിയനാട് എന്നിവരാണ് മറ്റു അഭിനേതാക്കള്‍.
കോടതിയിലെ നിയമ വ്യവഹാരങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടൈം ട്രാവലും ഫാന്‍റസിയുമൊക്കെ കടന്നുവരുന്നുണ്ട്.
പോളി ജൂനിയറിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ ഷംനാസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. പോളിജൂനിയര്‍ പിക്ചേര്‍സിന്‍റെ നിര്‍മ്മിച്ച നാലാമത് ചിത്രമാണ് മഹാവീര്യര്‍.
തിയേറ്റര്‍ റിലീസ് - 2022 ജൂലായ് 21
ഒടിടി റിലീസ് - 2023 ഫെബ്രുവരി 10 - സൺ എൻഎക്സ്ടി
** Note :
കുറിപ്പ്: മഹാവീര്യര്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.