മമ്മൂട്ടിയെ നായകനാക്കി ഷാഫി അണിയിച്ചൊരുക്കിയ ആക്ഷൻ-കോമഡി ചിത്രമാണ് മായാവി. 2007-ൽ പ്രദർശനത്തിനിറങ്ങിയ ഈ ചിത്രം ഹാസ്യത്തിനും സംഘട്ടനത്തിനും ഒരുപോലെ പ്രാധാന്യം നൽകിയിരിക്കുന്നു. മായാവി എന്നറിയപ്പെടുന്ന ഇരുട്ടടിക്കാരൻ മഹിയായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തിയത്.
മനോജ് കെ ജയൻ, സലീം കുമാർ, ഗോപിക, വിജയരാഘവൻ, സായി കുമാർ, കെ പി എ സി ലളിത എന്നിവർ മറ്റ് വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. വൈശാഖാ മൂവീസിന്റെ ബാനറിൽ പി രാജൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് വൈശാഖാ മൂവീസ് ആണ്. വയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ ഗാനങ്ങൾക്ക് അലക്സ് പോൾ സംഗീതം പകർന്നിരിക്കുന്നു.
** Note :
കുറിപ്പ്: മായാവി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.