പി. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മൂന്നാംപക്കം. തിലകൻ, ജയറാം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇന്ത്യൻ റെയിൽവെയിൽ നിന്ന് അക്കൗണ്ടന്റായി വിരമിച്ച തമ്പി (തിലകൻ) തന്റെ മകന്റെ മരണത്തെത്തുടർന്ന് തറവാട്ടുവീട്ടിൽ വാർദ്ധക്യജീവിതം നയിക്കുകയാണ്. ബാംഗ്ലൂരിൽ മെഡിസിനു പഠിക്കുന്ന തമ്പിയുടെ ചെറുമകനായ പാച്ചു എന്നറിയപ്പെടുന്ന ഭാസ്കർ (ജയറാം), അവധിക്കാലം ചെലവഴിക്കാൻ ആറുവർഷത്തെ ഇടവേളയ്ക്കു ശേഷം കൂട്ടുകാരായായ ലോപസ് (റഹ്‌മാൻ), രഞ്ജിത്ത് മേനോൻ (അശോകൻ), കൃഷ്ണൻകുട്ടി (അജയൻ) എന്നിവർക്കൊപ്പം തറവാട്ടിലെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. ഗാന്ധിമതി ഫിലിംസിന്റെ ബാനറിൽ ബാലകൃഷ്ണൻ നായരാണ് ചിത്രം നിർമ്മിച്ചത്.
** Note :
കുറിപ്പ്: മൂന്നാംപക്കം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.