വിനോദ് മങ്കര സംവിധാനം ചെയ്ത ഒരു സാമൂഹിക ചിത്രമാണ് ഒറ്റമന്ദാരം. ഭാമ, സജിത മഠത്തിൽ, നന്ദു, നെടുമുടി വേണു, ശങ്കര്‍ രാമകൃഷ്ണന്‍, നാരായണന്‍ നായര്‍, കൊച്ചുപ്രേമന്‍, ലിഷോയ്, സതീഷ് വെട്ടിക്കവല, സാബു തിരുവല്ല, കുളപ്പുള്ളി ലീല, ശ്രീക്കുട്ടി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
14 വയസ്സ് പ്രായമുള്ള കൗമാരപ്രായക്കാരിയുടെ വേഷമാണ് ഭാമ ഈ ചിത്രത്തിൽ ചെയ്യുന്നത്. യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയത്. ചെറുപ്പ കാലത്ത് ഗർഭംധരിക്കേണ്ടി വരുന്ന ഒരു പെണ്‍കുട്ടിയുടെ ദുരിതങ്ങളും, അവൾ സഹിക്കേണ്ടി വരുന്ന അപമാനവുമാണ് സംവിധയകാൻ ചിത്രത്തിലൂടെ വരച്ചു കാട്ടുന്നത്. കഥയുടെ പശ്ചാത്തലത്തിനു യോജിച്ച തിരുനല്‍വേലിയിലെ തഞ്ചൈനഗരം എന്ന ഗ്രാമത്തിലായിരുന്നു ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചത്. പാപ്പിലോണിയ വിഷന്‍ നിർമിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതം നൽകിയത് പി ടി രമേഷ് നാരായണനാണ്.
** Note :
കുറിപ്പ്: ഒറ്റമന്ദാരം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.