പാണ്ടിപ്പട കഥ
റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ 2005-ൽ പുറത്തിറങ്ങിയ മലയാള ഹാസ്യ ചിത്രമാണ് 'പാണ്ടിപ്പട'. ദിലീപ്, നവ്യ നായർ, പ്രകാശ് രാജ്, സലിം കുമാർ, ഹരിശ്രീ അശോകൻ, രാജൻ പി ദേവ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. നിരവതി കച്ചവടങ്ങൾ നടത്തി പരാജയപ്പെട്ട വ്യക്ത്തിയാണ് ഭുവനചന്ദ്രൻ (ദിലീപ്). ഒരിക്കൽ സുഹൃത്തായ ഉമ്മച്ചന്റെ (കൊച്ചിൻ ഹനീഫ) നിർദേശപ്രകാരം അയാൾ തമിഴ് നാട്ടിലെ ഒരു ഗ്രാമത്തിൽ പോയി കുറച്ച് സ്ഥലം വാങ്ങുന്നു. കറുപ്പയ്യ സാമി (രാജൻ പി ദേവ്), പാണ്ടി ദുരൈ (പ്രകാശ് രാജ്) എന്നീ നാട്ട് പ്രമാണിമാരുടെ കൃഷി സ്ഥലത്തേയ്ക്കുള്ള വെള്ളം കൊണ്ടുപോകുന്നത് ഭുവനചന്ദ്രൻ വാങ്ങിയ സ്ഥലത്ത് കൂടിയാണ്. ഇവർ തമ്മിലുള്ള തർക്കം മൂലം അയാൾക്ക് ആ സ്ഥലം വിൽക്കാൻ സാതിക്കുന്നില്ല. പിന്നീട് ഇവരെ തമ്മിൽ യോജിപ്പിക്കാൻ ഭുവനചന്ദ്രൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്.
** Note : Hello! Would you like to share the storyline of the movie പാണ്ടിപ്പട or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications