X
രണം

രണം

Thriller | 06 Aug 2018 |
Malayalam

2.5 /5 Users

2.5 /5 Filmibeat

രണം കഥ

പൃഥ്വിരാജിനെ നായകനാക്കി നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്ത ചിത്രമാണ് രണം. ഫഹദ് ഫാസില്‍ നായകനായി എത്തിയ  മണ്‍സൂണ്‍ മാംഗോസ് എന്ന ചിത്രത്തില്‍ അസോസിയേറ്റ് ആയിരുന്നു നിര്‍മല്‍. ഡെട്രോയിറ്റിലെയും ടൊറേന്റോയിലെയും തെരുവുകളില്‍  പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളുടെ പശ്ചാത്തലത്തില്‍  ചില യഥാര്‍ത്ഥ സംഭവങ്ങളെയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഡെട്രോയിറ്റ് ക്രോസിംഗ് എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയ പേര്‌. പിന്നീട് മാറ്റുകയായിരുന്നു. ഇഷാ തെല്‍വാറാണ് ചിത്രത്തിലെ നായിക.  റഹ്മാന്‍, അശ്വിന്‍ കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.ഹോളിവുഡ് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍മാരായ ക്രിസ്റ്റര്‍ ബ്രൂനെറ്റി,ഡേവിഡ് അലസി,ആരോള്‍ റോസന്‍ഡ്രി എന്നിവരാണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്. ഹൗസ് ഓഫ് കാര്‍ഡ്‌സ്, മര്‍ഡര്‍ കാള്‍സ് തുടങ്ങിയ സീരീസുകളുടെ സംഘട്ടന സംവിധായകരില്‍ ഒരാളാണ് ക്രിസ്ത്യന്‍ ബ്രൂനെറ്റി. ജെയ്ക്‌സ് ബിജോയ് സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ജിഗ്മി ടെന്‍സിങ്ങാണ്.  ചിത്രത്തിന്റേതായി മുന്‍പ് പുറത്തിറങ്ങിയ ടീസറുകളെല്ലാം നിമിഷങ്ങള്‍കൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.പൃഥ്വിരാജിന്റെ ക്യാരക്ടര്‍ ഇന്‍ട്രോ കാണിച്ചു കൊണ്ടുളള ടീസറായിരുന്നു ആദ്യത്തേത്.പ്രേക്ഷകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമായിരുന്നു ടീസറിന് ലഭിച്ചത്.ടീസറിനെ അനുകരിച്ചു കൊണ്ട് നിരവധി വീഡിയോകളും പുറത്തിറങ്ങിയിരുന്നു. പൃഥ്വിരാജും ഇഷ തല്‍വാറും ഉള്‍പ്പെട്ട രംഗമാണ് ചിത്രത്തിന്റെ രണ്ടാമത്തെ ടീസറിലൂടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്‌.
Read More

രണം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

രണം ക്രൂ വിവരങ്ങൾ

സംവിധായകന്‍ നിര്‍മല്‍ സഹദേവ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ജേക്‌സ്‌ ബിജോയ്‌
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

രണം വാർത്തകൾ

രണം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

രണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+