ഇന്ദ്രജിത്ത്, ജയസുര്യ, കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച മലയാള കോമഡി ചലച്ചിത്രമാണ് 'ത്രീ കിങ്ങ്സ്'. ശങ്കരൻ, ഭാസ്ക്കരൻ, രാമൻ എന്നിവർ സുഹൃത്തുക്കളാണ്. ഒരിക്കൽ ഒരു കേസ്സിൽ പെട്ട് ജയിലിൽ അടയ്ക്കപ്പെട്ട അവർ അവിടെ വച്ച് ഒരു വയസ്സനെ പരിചയപ്പെടുന്നു. ദൂരെ ഒരു വനത്തിലെ അമൂല്യ നിധിയെപ്പറ്റി അയാളിൽ നിന്ന് അവർ മനസ്സിലാക്കുന്നു. അതനുസ്സരിച്ച് അവർ യാത്ര പുറപ്പെടുന്നു. ലക്ഷ്യ സ്ഥാനത്ത് എത്തിപ്പെടാൻ അവർ സ്വീകരിക്കുന്ന മാർഗങ്ങളാണ് ചിത്രത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്. ജഗതി ശ്രീകുമാർ, സംവൃത സുനിൽ, ആൻ അഗസ്റ്റിൻ തുടങ്ങിയവർ മറ്റ് വേഷങ്ങൾ ചെയ്തിരിക്കുന്നു.
** Note :
കുറിപ്പ്: ത്രീ കിങ്ങ്സ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.