»   » മലയാളികളുടെ പ്രിയപ്പെട്ട നടി സുചിത്ര എവിടെ?

മലയാളികളുടെ പ്രിയപ്പെട്ട നടി സുചിത്ര എവിടെ?

Posted By: AkhilaKS
Subscribe to Filmibeat Malayalam


2002 ല്‍ ഐവി ശശി സംവിധാനം ചെയ്ത ആഭര്‍ണചാര്‍ത്ത് എന്ന ചിത്രത്തിലാണ് മലയാളികള്‍ അവസാനമായി സുചിത്രയെ വെള്ളിത്തിരയില്‍ കണ്ടത്. പിന്നീട് അമേരിക്കയിലെ കാന്‍സാസ് സിറ്റിയിലെ സോഫ്റ്റ വെയര്‍ എഞ്ചിനിയറായ മുരളീധരനുമായുള്ള വിവാഹത്തിന് ശേഷം സിനിമയിലേക്ക് സുചിത്ര തിരിച്ച് വന്നിട്ടില്ല.

എന്നാല്‍ ജനിച്ച നാടും,ജീവന് തുല്ല്യം സ്‌നേഹിച്ച സിനിമയും വിട്ട് അമേരിക്കയിലെത്തിയപ്പോഴും മലായാളികളെയും സിനിമയെയും മറക്കാന്‍ സുചിത്ര തയ്യാറായില്ല. എന്നും തന്റെ മനസ്സില്‍ ഒത്തിരി സ്‌നേഹത്തോടെ എന്റെ മലയാളികള്‍ മാത്രം. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ മലയാളികളുമായുള്ള സ്‌നേഹം പങ്ക് വെച്ചത്. ഇത്തവണയും ഓണം ആഘോഷിക്കാന്‍ നാട്ടിലെത്തിയതായിരുന്നു താരം.

suchithra-actress

നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലൂടെയാണ് സുചിത്ര അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി നിരവധിവധി സിനിമകളില്‍ അഭിനയിച്ച സുചിത്ര ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചു. പിന്നീട്, സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ മുരളിയുമായുള്ള വിവാഹത്തിന് ശേഷമാണ് സുചിത്ര അമേരിക്കയിലേക്ക് പോകുന്നത്. അമേരിക്കയിലെ ഡാളസില്‍ കുടുംബവുമായി തിരക്കിട്ട ജീവിതത്തിലാണ് ഇപ്പോള്‍. ഒരു മോളുണ്ട് സ്‌നേഹ.

വിവാഹത്തിന് ശേഷം അമേരിക്കയിലേക്ക് പോകേണ്ടി വന്നത് ഒത്തിരി സങ്കടമുണ്ടാക്കി. എന്തായാലും സിനിമയിലേക്ക് ഒരു മടങ്ങി വരവുണ്ടാകില്ല. വിവാഹത്തിന് ശേഷം സിനിമയിലേക്ക് മടങ്ങി വരുന്ന നടിമാര്‍ക്ക്, പിന്നീട് നായിക വേഷത്തിനുള്ള സാധ്യത കുറവാണ്. അമ്മ, പെങ്ങള്‍ വേഷമായിരിക്കും ലഭിക്കുക. എന്നാല്‍ അതിനോട് അത്ര താല്പര്യമില്ലെന്നും സുചിത്ര പറഞ്ഞു.

English summary
Suchitra Murali, commonly known by her stage name Suchitra, is an Indian film actress. Debuting with the 1990 film No.20 Madras Mail

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam