»   » മധുവിധു ആഘോഷങ്ങള്‍ കഴിഞ്ഞു, നിലേശ്വരത്തെ വിരുന്നിനും പോയി, ദിലീപും കാവ്യയും അമേരിക്കയിലേക്ക്!

മധുവിധു ആഘോഷങ്ങള്‍ കഴിഞ്ഞു, നിലേശ്വരത്തെ വിരുന്നിനും പോയി, ദിലീപും കാവ്യയും അമേരിക്കയിലേക്ക്!

Posted By: Sanviya
Subscribe to Filmibeat Malayalam

2016 നവംബര്‍ 25നാണ് ദിലീപും കാവ്യയും വിവാഹിതരായത്. എറണാകുളത്തെ വേദാന്ത ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സിനിമാ സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹം കഴിഞ്ഞ് അന്ന് തന്നെ ഇരുവരും ദുബായിലേക്ക് പോയി. അവിടെ വച്ചായിരുന്നു വിവാഹ സല്‍ക്കാരവും മറ്റും.

വിവാഹത്തിന് ശേഷം കാവ്യയുടെ സ്വന്തം നാടായ നീലേശ്വരത്ത് വന്നിരുന്നു. ഇരുവരും നീലേശ്വരത്ത് എത്തിയതിന്റെ ചിത്രങ്ങളും ആ സമയത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇപ്പോഴിതാ വിവാഹ വിരുന്നിന് ശേഷം ഇരുവരും അമേരിക്കയിലേക്ക് പോകാന്‍ ഒരുങ്ങുന്നു. ഒരു മാസത്തേക്കാണ് യാത്ര.

സ്‌റ്റേജ് ഷോയില്‍ പങ്കെടുക്കാന്‍

അമേരിക്കയില്‍ ഒരു സ്റ്റേജ് ഷോയില്‍ പങ്കെടുക്കാനാണ് ദിലീപും കാവ്യയും വിദേശത്തേക്ക് പോകുന്നത്. ഒരു മാസക്കാലത്തെ ഷോയില്‍ പങ്കെടുക്കാനാണ് ഇരുവരും യാത്ര.

ദിലീപ് ഷോ 2017

ദിലീപ് ഷോ 2017 എന്ന് പേരിട്ടിരിക്കുന്ന ഷോയുടെ ഡയറക്ടര്‍ നടനും സംവിധായകനുമായ നാദിര്‍ഷയാണ്.

സിനിമാ താരങ്ങള്‍ പങ്കെടുക്കും

മിമിക്രി ആര്‍ട്ടിസ്റ്റുകളും സിനിമാ താരങ്ങളും ഷോയില്‍ പങ്കെടുക്കും. നമിതാ പ്രമോദ്, റിമി ടോമി, സ്വാസിക, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, ഏലൂര്‍ ജോര്‍ജ്, ഹരിശ്രീ യൂസഫ്, രമേഷ് പിഷാരടി, റോഷന്‍ ചിറ്റൂര്‍, സുധീര്‍ പറവൂര്‍, വിനോദ് തുടങ്ങിയവരാണ് ഷോയിലെ അതിഥികള്‍.

ജോര്‍ജേട്ടന്‍സ് പൂരം

കാവ്യയുമായുള്ള വിവാഹത്തിന് ശേഷം തിയേറ്ററുകളില്‍ എത്തുന്ന ദിലീപ് ചിത്രമാണ് ജോര്‍ജേട്ടന്‍സ് പൂരം. കെ ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. ഡിസംബറില്‍ പുറത്തിറങ്ങുമെന്ന് പറഞ്ഞിരുന്നുവെങ്കിലും സിനിമാ സമരത്തെ തുടര്‍ന്ന് റിലീസ് മാറ്റി വയ്ക്കുകയായിരുന്നു.

English summary
Dileep, Kavya American trip.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam