For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ആ സംഭവം സിനിമയാവുന്നു! ചിത്രമൊരുക്കുന്നത് ഈ സംവിധായകന്‍!

  By desk
  |

  അടുത്ത കാലത്തായി കേരളത്തെ നടുക്കിയ കൊലപാതകങ്ങളിലൊന്നായിരുന്നു കോവളത്ത് വെച്ച് വിദേശ വനിത കൊല്ലപെട്ടത്. ഏറെ ഞെട്ടലോടെയാണ് ആ വാര്‍ത്ത എല്ലാവരും വായിച്ചിരുന്നത്‌. ദുരൂഹത നിറഞ്ഞ കൊലപാതകത്തിന്റെ പ്രതികളെ ഏറെ നാളത്തെ അന്വേക്ഷണത്തിനൊടുവിലാണ് പോലീസ് പിടികൂടിയത്.

  മമ്മൂട്ടിയെ നായകനാക്കാന്‍ ദിലീപ്? പ്രചരിച്ച വാര്‍ത്തയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ഇങ്ങനെ, കാണൂ!

  മനുഷ്യമനസ്സാക്ഷിയെ പോലും മരവിപ്പിച്ച വിദേശ വനിതയുടെ കൊലപാതകം ഒടുവില്‍ സിനിമയാകുന്നു. അവരുടെ കുടുംബമുമായി അടുത്ത ബന്ധമുള്ള ബിജു വര്‍മ്മയാണ് ചിത്രത്തിന്റെ സംവിധായകന്‍. യുവതിയെ കാണാതായതുമുതല്‍ അവരുടെ കുടുംബത്തിനൊപ്പം സഹായത്തിനായി ഉണ്ടായിരുന്നു വ്യക്തിയാണ് ബിജു വര്‍മ്മ.

  liga murder

  യുവതിയെ കാണാതായതുമുതല്‍ കുടുംബം നടത്തിയ തിരച്ചിലും അവര്‍ക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളുമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്‍ഡോ-ഐറിഷ് പ്രൊഡക്ഷന്‍സിന്റെ കീഴിലാണ് ചിത്രം നിര്‍മ്മിക്കുക.യുവതിയെ കാണാതയാതുമുതല്‍ തങ്ങളെ സഹായിച്ച ബിജുവിന് ഈ ചിത്രം നന്നായി അവതിരിപ്പിക്കാന്‍ കഴിയും എന്നാണ് യുവതിയുടെ ബന്ധുക്കള്‍ പറുയുന്നത്.'അധികൃതര്‍ പൊതുജനത്തിന്റെ മുന്നില്‍ മൂടിവെക്കാന്‍ ശ്രമിച്ച പലതും' ഈ സിനിമയിലൂടെ പുറത്ത് കൊണ്ടുവരുമെന്നാണ് വിദേശ വനിതയ്ക്ക് നീതി ആവശ്യപെട്ടുള്ള ക്യാംപെയിന്റെ ഭാഗമായി ആരംഭിച്ച ഫോസ്ബുക്ക് പേജില്‍ പ്രൊജക്ട് വിവരിച്ചുള്ള കുറിപ്പിലൂടെ അണിയറപ്രവര്‍ത്തര്‍ പറയുന്നത്. 'ഉറ്റവരെ ഇത്തരം സാഹചര്യത്തില്‍ നഷ്ടമാവുന്നത് വേദനാജനകമാണ്.എന്നാല്‍ അതിനേക്കാള്‍ വേദനയാണ് സഹായം നല്‍കാന്‍ ബാധ്യസ്ഥരായവരുടെ ഭാഗത്തുനിന്നുള്ള അവഗണന'. അണിയറപ്രവര്‍ത്തര്‍ പറയുന്നു. കൂടാതെ അവതരിപ്പിക്കുന്ന വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് ചിത്രം അന്താരാഷ്ട്രതലത്തില്‍ എത്തിക്കണമെന്നാണ് അണിയറപ്രവര്‍ത്തകരുടെ ആഗ്രഹം.

  liga murder 2

  2018 മാര്‍ച്ചിലായിരുന്നു പോത്തന്‍കോടുള്ള ആയുര്‍വേദ റിസോര്‍ട്ടില്‍ ചികിത്സയ്ക്ക് എത്തിയ വിദേശ വനിതയെ കാണാതാവുന്നത്. യൂറോപ്പില്‍വെച്ച് അമൃതാന്ദമയിയെ സന്ദര്‍ശിച്ചിട്ടുള്ള വിദേശ വനിത കുറച്ചു ദിവസം ആശ്രമത്തില്‍ നില്‍ക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ രാത്രിയില്‍ അശ്രമത്തിലെ ബഹളം കാരണം ഉറക്കം നഷ്ടപെടാന്‍ തുടങ്ങിയതോടെ അവിടെ നിന്നും വര്‍ക്കലയിലേക്കും പിന്നീട് പോത്തന്‍കോടുള്ള ആയൂര്‍വേദ കേന്ദ്രത്തിലെത്തി ചികിത്സ ആരംഭിക്കുകയും ചെയ്യുകയായിരുന്നു. ഇതിനിടയിലാണ് യുവതിയെ കാണാതാവുന്നത്. അന്ന് തന്നെ സഹോദരിയുടെ പരാതിയില്‍ കോവളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യ്തിരുന്നു. എന്നാല്‍ ഏറെ നാള്‍നീണ്ടു നിന്നു അന്വേക്ഷണങ്ങള്‍ക്കൊടുവില്‍ മൃതദേഹം കണ്ടല്‍ക്കാട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. വിദേശ വനിതയെ കൊന്ന പ്രതികളെ പിന്നീട് പോലീസ് പിടികൂടുകയും ചെയ്യ്തു. യഥാര്‍ത്ഥ സംഭവത്തെ അസ്പഥമാക്കി ഇത്തരത്തില്‍ ഒരു ചിത്രം വരുമ്പോള്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ പോലെ ഏറെ പ്രതീക്ഷയിലാണ് ചലച്ചിത്ര അസ്വാദകരും.

  liga murder 3

  English summary
  Murder Of LIga is going to be a movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X