twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയേയും ലാലിനേയും വെച്ച് സിനിമ ചെയ്യാന്‍ തയ്യാറാണ്, പക്ഷെ ഒരു നിബന്ധന, തുറന്നു പറഞ്ഞ് സിയാദ് കോക്കര്‍

    |

    മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടിയും മോഹന്‍ലാലും. പണ്ടു മുതലെ ഇരുവരേയും ഒന്നിച്ച് കാണാന്‍ പ്രേക്ഷകര്‍ക്ക് അതിയായ ആഗ്രഹമാണ്. താരരാജാക്കന്മാര്‍ ഒന്നിക്കുന്ന ചിത്രം ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഇരു കൈകളും നീട്ടി സ്വീകരിക്കുന്നത്. ഇതില്‍ ഏറെ രസകരം ഇരുവരും ഒന്നിച്ചെത്തിയ പഴയ ചിത്രങ്ങള്‍ പോലും ഇന്നും കാഴ്ചക്കാരെ നേടുന്നുണ്ടെന്നുള്ളതാണ്. 2008 ല്‍ പുറത്ത് വന്ന ട്വിന്റി ട്വിന്റിലാണ് അവസാനമായി ഒന്നിച്ച് എത്തിയത്.

    അന്ന് ഷോയില്‍ നിന്ന് ഇറങ്ങിയതില്‍ സന്തോഷം, ദൈവത്തിന് നന്ദി, കാരണം പറഞ്ഞ് ഡെയ്‌സിഅന്ന് ഷോയില്‍ നിന്ന് ഇറങ്ങിയതില്‍ സന്തോഷം, ദൈവത്തിന് നന്ദി, കാരണം പറഞ്ഞ് ഡെയ്‌സി

    ഇപ്പോഴിത താരരാജാക്കന്മാര്‍ ഒന്നിച്ചെത്തുന്ന സിനിമയെ കുറിച്ച് പറയുകയാണ് നിര്‍മ്മാതാവ് സിയാദ് കേക്കര്‍. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന സിനിമ ചെയ്യാന്‍ താന്‍ തയ്യാറാണെന്നാണ നിര്‍മ്മാതാവ് പറയുന്നത്. ജാങ്കോ സ്‌പേയിസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഇരുവരും തന്റെ അടുത്ത സുഹൃത്തുക്കളാണെന്നും നിര്‍മ്മാതാവ് അഭിമുഖത്തില്‍ പറഞ്ഞു.

    എന്നേക്കാള്‍ ഇളയതാണ്, അഭിഷേകിനോട് ക്രഷ് തോന്നിയിരുന്നില്ല; പ്രണയത്തിലായതിനെക്കുറിച്ച് ഐശ്വര്യഎന്നേക്കാള്‍ ഇളയതാണ്, അഭിഷേകിനോട് ക്രഷ് തോന്നിയിരുന്നില്ല; പ്രണയത്തിലായതിനെക്കുറിച്ച് ഐശ്വര്യ

    മമ്മൂട്ടി-  മോഹന്‍ലാല്‍ ചിത്രം

    അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ...' മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വെച്ച് സിനിമ ചെയ്യാന്‍ എനിക്ക് ഒരു മടിയുമില്ല. ഇരുവരും എന്റെ അടുത്ത സുഹൃത്തുക്കളാണ്. എന്നാല്‍ ഇവരെ വെച്ച് സിനിമ ചെയ്യാണമെങ്കില്‍ അല്‍പം വിട്ടുവീഴ്ചകള്‍ പലരും ചെയ്യേണ്ടി വരും, സിയാദ് കോക്കര്‍ പറഞ്ഞു.

    'ഞാന്‍ അടുത്ത മാസം എവിടെയെന്ന് സുപ്രിയയ്ക്ക് പോലും അറിയില്ല; പിറന്നാളിന് കൂടെയുണ്ടാകണം എന്ന് അവള്‍ പറയാറുണ്ട്'ഞാന്‍ അടുത്ത മാസം എവിടെയെന്ന് സുപ്രിയയ്ക്ക് പോലും അറിയില്ല; പിറന്നാളിന് കൂടെയുണ്ടാകണം എന്ന് അവള്‍ പറയാറുണ്ട്

    ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ എനിക്കൊരു ബജറ്റുണ്ട്. ആ ബജറ്റിലായിരിക്കണം സിനിമ. ഈ കാലഘട്ടത്തില്‍ എത്ര പൈസ മുടക്കിയാല്‍ ഒരു നല്ല സിനിമ ഉണ്ടാക്കാം. അത് മുടക്കാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ ബജറ്റിലായിരിക്കണം ആ പടം ചെയ്യേണ്ടത്. പലരും പലതിലും കോമ്പ്രമൈസ് ചെയ്യേണ്ടി വരും. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ ചെയ്യും,' സിയാദ് കോക്കര്‍ കൂട്ടിച്ചേര്‍ത്തു.

     സത്യന്‍ അന്തിക്കാട് സിനിമ

    ഇതേ അഭിമുഖത്തില്‍ തന്നെ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും വെച്ച് പണ്ടെരു സിനിമ പ്ലാന്‍ ചെയ്തതിനെ കുറിച്ചും നിര്‍മ്മാതാവ് പറഞ്ഞു. സത്യന്‍ അന്തിക്കാടായിരുന്നു സംവിധായകന്‍. എന്നാല്‍ ഈ പിന്നീട് നടക്കാതെ പോയി.

    'സത്യന്‍ അന്തിക്കാടിന്റെ അപ്പുണ്ണി, കുറുക്കന്റെ കല്യാണം എന്നീ സിനിമകള്‍ കണ്ടാണ് ഞങ്ങളുടെ സിനമയിലേയ്ക്ക് വേണ്ടി ക്ഷണിച്ചത്. ഞാനും ജോണ്‍ പോളുമായിരുന്നു ആദ്യത്തെ ചര്‍ച്ച.
    അങ്ങനെ സിനിമയ്ക്ക് കഥയായി. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും പറ്റിയ കഥയായിരുന്നു'.

    സിനിമ മാറി

    'അങ്ങനെ താരങ്ങളോട് കഥ പറഞ്ഞു. ഇരുവരും സിനിമയില്‍ സജീവമായി വരുന്ന സമയമായിരുന്നു. ഈ സമയത്ത് ഇരുവരും ഒരു തീരുമാനമെടുത്തിരുന്നു.
    രണ്ട് പേര്‍ക്കും തുല്യപ്രാധാന്യമുള്ള സിനിമയല്ലെങ്കില്‍ അഭിനയിക്കില്ലെന്ന. ആ തീരുമാനം ഞങ്ങളും അറിഞ്ഞു. ഈക്വല്‍ ക്യാരക്റ്റേഴ്സ് ആണോന്ന് അറിയാന്‍ ഇവരും അന്വേഷണം തുടങ്ങി. അങ്ങനെയുള്ള ആങ്സൈറ്റി ഒക്കെ വന്നപ്പോള്‍ വര്‍ക്ക് മുമ്പോട്ട് പോയില്ല. പിന്നെ ആ സബ്ജെക്റ്റില്‍ നിന്നും മാറി'; സിയാദ് കോക്കര്‍ കൂട്ടിച്ചേര്‍ത്തു.

    സമ്മര്‍ ഇന്‍ ബത്‌ലഹേം

    മാസങ്ങള്‍ക്ക് മുമ്പ് സൂപ്പര്‍ ഹിറ്റ് ചിത്രമായ സമ്മര്‍ ഇന്‍ ബത്‌ലഹേമിന്റെ രണ്ടാം ഭാഗം സിയാദ് കോക്കര്‍ പ്രഖ്യാപിച്ചിരുന്നു. മഞ്ജു വാര്യരും ജയസൂര്യയും പ്രധാന വേഷത്തിലെത്തുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചായിരുന്നു പ്രഖ്യാപനം. എന്നാല്‍ പിന്നീട് ഈ സിനിമയെ കുറച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല. മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കന്ന ഒരു ചിത്രമാണിത്.

    English summary
    Siyad Kokkar OPens Up About He is Redy To Movie Produce Mammootty and Mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X