For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയും സീരിയലും തമ്മിലുള്ള വ്യത്യാസം ഇതാണ്, ശാന്തി കൃഷ്ണ മിനിസ്‌ക്രീനിലും...

  |

  തലമുറ വ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകര്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന താരമാണ് ശാന്തി കൃഷ്ണ. തമിഴ് സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ നടി മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത് 1981 ല്‍ പുറത്ത് ഇറങ്ങിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രത്തിന് ശേഷം മലയാള സിനിമയില്‍ നിന്ന് മികച്ച അവസരങ്ങള്‍ നടിയെ തേടി എത്തിയിരുന്നു. വിവാഹത്തിന് ശേഷം സിനിമ വിട്ട നടി ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിലേയ്ക്ക് മടങ്ങി വന്നിട്ടുണ്ട്.

  Also Read:എന്റെ ജീവിതത്തിലേക്ക് വന്ന മഴവില്ല്; വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം; സാഗറിനെക്കുറിച്ച് മീന പറഞ്ഞത്

  ബിഗ് സ്‌ക്രീനില്‍ സജീവമായി നില്‍ക്കു ശാന്തി കൃഷ്ണ മിനിസ്‌ക്രീനിലും തന്റെ സാന്നിധ്യം അറിയിക്കുകയാണ്. കളിവീട് പരമ്പരയിലൂടെയാണ് സീരിയല്‍ രംഗത്ത് ചുവട് വയ്ക്കുന്നത്. അതിഥി താരമായിട്ടാണ് എത്തുന്നത്. ശാന്തി കൃഷ്ണ തന്നെയാണ് ആ സന്തോഷവാര്‍ത്ത പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്.

  Also Read: പ്രതിഫലമില്ല, കാട്ടില്‍ പോയി ഒറ്റയ്ക്ക് താമസിക്കണം, സാന്ത്വനത്തിലെ ശിവേട്ടന് എട്ടിന്റെ പണിയുമായി അനിയന്‍

  ഇപ്പോഴിത സിനിമയും സീരിയലും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് പറയുകയാണ് താരം. സൂര്യ ടിവിയിലൂടെ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ടും അഭിനയമാണ് ക്യാമറയുടെ വ്യത്യാസം മാത്രമേയുള്ളൂ എന്നാണ് ശാന്തി കൃഷ്ണ പറയുന്നത്.

  Also Read:വിഷമങ്ങള്‍ കേള്‍ക്കുകയും മനസിലാക്കുകയും ചെയ്യും, സുരേഷ് ഗോപി ചെയ്യുന്ന സഹായങ്ങളെ കുറിച്ച് ബിജു പപ്പന്‍

  നടിയുടെ വാക്കുകള്‍ ഇങ്ങനെ...' വലിയ വ്യത്യാസമൊന്നുമില്ല. രണ്ടും അഭിനയം തന്നെയാണ്. ക്യാമറയുടെ വ്യത്യാസം മാത്രമേയുള്ളൂ. ഇപ്പോഴത്തെ ടിവി സീരിയലുകളെല്ലാം വളരെ ഫാസ്റ്റായിട്ടാണ് വര്‍ക്ക് ചെയ്യുന്നത്. ഇത്രയും സമയം ആകുന്നുണ്ടോ എന്നൊരു തോന്നല്‍ വരില്ല. ആ ഒരു ഒഴുക്കില്‍ അഭിനയിച്ച് പോവുകാണ്; ശാന്തി കൃഷ്ണ പറയുന്നു.

  സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയാണ് കളിവീട്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ്. 2021
  നവംബര്‍ 15 നാണ് സീരിയല്‍ ആരംഭിച്ചത്. തുടക്കത്തില്‍ തന്നെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധനേടാന്‍ പരമ്പരയ്ക്ക് കഴിഞ്ഞിരുന്നു. ഒരു വിചിത്ര വിവാഹവും അതിനെ ചുറ്റപ്പറ്റി നടക്കുന്ന സംഭവ വികാസങ്ങളുമാണ് സീരിയലിന്റെ പ്രമേയം.

  സാധാരണ കണ്ടുവരുന്ന സീരിയലുകളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് കളിവീട് കഥ പറയുന്നത്. പ്രശ്‌നങ്ങള്‍ വലിച്ച് നീട്ടാതെ ആളുകളെ ബോറടിപ്പിക്കാതെയാണ് കഥ മുന്നേട്ട് കൊണ്ട് പോകുന്നത്.

  സണ്‍ ടിവി സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയായ റോജയുടെ മലയാളം പതിപ്പാണ് കളിവീട്. മലയാളം, തമിഴ് എന്നീ ഭാഷയെ കൂടാതെ കന്നഡ, തെലുങ്ക്, ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളിലും റീമേക്ക് ചെയ്യുന്നുണ്ട്. എല്ലാ ഭാഷകളില്‍ നിന്നും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്.

  റെബേക്ക സന്തോഷും നിതിനുമാണ് സീരിയലില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കൊപ്പം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും അണിനിരക്കുന്നുണ്ട്.

  വാനമ്പാടിയിലൂടെ പ്രേക്ഷകരുെ പ്രിയങ്കരിയായി മാറിയ ഉമ നായര്‍ കളിവീടില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം ശ്രീലത നമ്പൂതിരി, കൃഷ്ണ പ്രഭ, ഗായത്രി മയൂര, വിജയകുമാരി, മോഹന്‍ അയിരൂര്‍, ടോണി, ഷിബു, ജീവന്‍ ഗോപാല്‍, ലക്ഷ്മി കീര്‍ത്തന, നീന കുറുപ്പ്, സേതു ലക്ഷ്മി, രാഘവന്‍ എന്നിവരും എത്തുന്നുണ്ട്.

  ഒരു വിചിത്ര വിവാഹത്തിന്റെ കഥയാണ് കളിവീട്. ലീഡിംഗ് അഡ്വക്കേറ്റാണ് അര്‍ജുന്‍. നിതിനാണ് അര്‍ജുന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബന്ധങ്ങള്‍ക്ക് പ്രധാന്യം നല്‍ക്കാത്ത ഇയാളുടെ ജീവിതത്തിലേയ്ക്ക് അവിചാരിതമായി പൂജ എത്തുന്നതോടെയാണ് കഥ മാറുന്നത്. റെബേക്ക സന്തോഷാണ് നായിക കഥാപാത്രമായ പൂജയായി എത്തുന്നത്. കസ്തൂരിമാനിന് ശേഷം റെബേക്ക അഭിനയിക്കുന്ന സീരിയലാണിത്.

  വ്യത്യസ്ത രീതിയില്‍ ചിന്തിക്കുന്ന ഇവര്‍ക്ക് ഒരു സാഹചര്യത്തില്‍ കോണ്‍ട്രാക്ട് വിവാഹം കഴിക്കേണ്ടി വരുന്നു. കള്ളക്കേസില്‍ കരുക്കിയ വളര്‍ത്തച്ഛനെ രക്ഷിക്കാന്‍ വേണ്ടിയാണ് അര്‍ജുനെ പൂജ വിവാഹം കഴിക്കുന്നത്. വീട്ടുകാര്‍ കണ്ടെത്തിയ കല്യാണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് അര്‍ജുന്‍ കോണ്‍ട്രാക്ട് വിവാഹത്തിന് തയ്യാറവുന്നത്. പരസ്പരം ഇഷ്ടമില്ലാതെ വിവാഹം കഴിച്ച ഇവര്‍ ഒരു പോയിന്റ് കഴിയുമ്പോള്‍ പരസ്പരം അടുക്കുകയാണ്. ഇവരുടെ ജീവിതത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളിലൂടെയാണ് ഇപ്പോള്‍ സീരിയല്‍ സഞ്ചരിക്കന്നത്.

  Recommended Video

  മുംബൈയിൽ റോബിനൊപ്പമുള്ള കറക്കത്തെ കുറിച്ച് ശാലിനി | Bigg Boss Shalini Talks About Dr. Robin

  പ്രശ്‌നങ്ങളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഇവരുടെ ജീവിതത്തിലേയ്ക്കാണ് നടി ശാന്തി കൃഷ്ണ എത്തുന്നത്. എന്നാല്‍ കഥാപാത്രം എന്താണെന്ന് വ്യക്തമല്ല. സംപ്രേക്ഷണം ചെയ്താല്‍ മാത്രമേ അറിയാന്‍ സാധിക്കുകയുളളൂ.

  കളിവീടിന്റെ തമിഴ് പതിപ്പായ റോജയില്‍ നദിയ മൊയ്തുവായിരുന്നു എത്തിയത്. മലയാളത്തില്‍ ആരാകും എത്തുക എന്നുള്ള ചര്‍ച്ച നേരത്തെ തന്നെ കളിവീട് പ്രേക്ഷകരുടെ ഇടയില്‍ നടന്നിരുന്നു. ശ്വേത മേനോന്റെ പേരായിരുന്നു അന്ന് ഏറ്റവും അധികം ഉയര്‍ന്ന് കേട്ടത്. എന്നാല്‍ ഇപ്പോള്‍ ശാന്തികൃഷ്ണയുടെ കാര്യം ഉറപ്പായിരിക്കുകയാണ്.

  നേരത്തെ റെബേക്കയും നിതിനും ശാന്തികൃഷ്ണയ്ക്കൊപ്പമുളള ലൊക്കേഷന്‍ വീഡിയോ പങ്കുവെച്ചിരുന്നു. എപ്പിസോഡിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

  English summary
  Actress Shanthi Krishna Opens Up About Difference Between Serial and cinema, went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X