For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകള്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ വിവാഹസമ്മാനമായിരുന്നു അത്, കുടുംബവിശേഷം പങ്കുവെച്ച് നിയാസ്

  |

  ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് നിയാസ് ബക്കര്‍. സ്വന്തം പേരിനെക്കാളും മറിമായം പരമ്പരയ്‌ക്കൊപ്പമാണ് നിയാസിന്റെ പേര് ചേര്‍ത്ത് വയ്ക്കുന്നത്. സീരിയലില്‍ മാത്രമല്ല സിനിമയിലും നിയാസിന് തിളങ്ങാന്‍ കഴിഞ്ഞിട്ടുണ്ട്. കലാകുടുംബത്തില്‍ നിന്നെത്തി താരത്തിന് അഭിനയം രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നതായിരുന്നു. നടന്‍ അബൂബക്കറിന്റെ മകനാണ് നിയാസ്. കലാഭവന്‍ നവാസ് സഹോദരനാണ്.

  Also Read: മമ്മൂട്ടി സാറിനോടൊപ്പം ഒരുപാട് നല്ല അനുഭവങ്ങളുണ്ട്, ഇന്ദ്രപ്രസ്ഥത്തിലെ ഓര്‍മ പങ്കുവെച്ച് സിമ്രാന്‍

  ഭാര്യ ഹസീനയും രണ്ട് മക്കളും ചേര്‍ന്നതാണ് നിയാസിന്റെ കുടുംബം. മകള്‍ ജസീലയുടെ വിവാഹത്തിന് മമ്മൂക്ക ഉള്‍പ്പെടെയുള്ള പ്രമുഖര്‍ എത്തിയിരുന്നു. 'നിനക്ക് കെട്ടിക്കാറായ ഒരു മകളുണ്ടോ' എന്നായിരുന്നു കല്യാണം ക്ഷണിക്കാന്‍ ചെന്നപ്പോള്‍ മമ്മൂക്ക ചോദിച്ചത്.

  ഇപ്പോഴിത സിനിമ കോളങ്ങളില്‍ ഇടംപിടിക്കുന്നത് നിയാസിന്റെ കുടുംബത്തെ കുറിച്ചാണ്. വീട്ടിലെ കാര്യങ്ങളൊക്കെ കണ്ട് അറിഞ്ഞ് ചെയ്യുന്നത് ഭാര്യ ഹസീനയാണെന്നാണ് നിയാസ് പറയുന്നത്. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോഴിത ആ പഴയ അഭിമുഖം വീണ്ടും ഇടം പിടിക്കുകയാണ്‌. മകളുടെ വിവാഹത്തിന് നല്‍കിയ വിലമതിക്കാനാവാത്ത സമ്മാനത്തെ കുറിച്ചും നിയാസ് പറയുന്നുണ്ട്.

  Also Read: ആദ്യം അങ്ങനെ വിളിക്കുന്നത് ഇഷ്ടമല്ലായിരുന്നു, വ്യാജ അപകട വാര്‍ത്തയെ കുറിച്ച് പ്രിയ വാര്യര്‍

  ഞങ്ങള്‍ മൂന്ന് ആണ്‍കുട്ടികളുളള വീട്ടിലേയ്ക്ക് കടന്നു വന്ന ആദ്യത്തെ പെണ്ണാണ് ഹസീന. വീട്ടിലുളള എല്ലാവരുടേയും കാര്യങ്ങള്‍ ഉമ്മ ചെയ്യുന്നത് പോലെയാണ് ഹസീനയും നോക്കിയിരുന്നത്. എല്ലാ കുടുംബിനികളേയും പോലെ ശമ്പളമില്ലാത്ത ജോലിയാണ് ഭാര്യയും ചെയ്തിരുന്നത്. എന്റെ എല്ലാ വിഷമസന്ധികളിലും ഹസീനയും ഉണ്ടായിരുന്നു'; നിയാസ് പറയുന്നു.

  Also Read: വാതില്‍ തുറന്നപ്പോള്‍ ഒരുത്തനിങ്ങനെ നില്‍ക്കുകയാണ്! പൃഥ്വിരാജിനെ ആദ്യമായി കണ്ടതിനെക്കുറിച്ച് ജയസൂര്യ

  'വിവാഹം കഴിഞ്ഞിട്ട് ഒരു മധുവിധു യാത്രയ്ക്ക് പോലും ഹസീനയെ എനിക്ക് കൊണ്ട് പോകാന്‍ കഴിഞ്ഞിട്ടില്ല. ആകെ കൊണ്ട് പോയിട്ടുള്ളത് ആതിരപ്പിള്ളിയിലേയ്ക്കാവും. അല്ലാതെ മറ്റെങ്ങും കൊണ്ട് പോകാന്‍ കഴിഞ്ഞിട്ടില്ല പല കാരണങ്ങള്‍ കൊണ്ടും അതെല്ലാം മുടങ്ങി. എന്റെ അഭാവത്തില്‍ വീട്ടിലെ കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത് ഭാര്യ ഹസീനയാണ്. വീട്ടിലെ ഒരു കാര്യങ്ങളോര്‍ത്തും എനിക്ക് ടെന്‍ഷനടിക്കേണ്ടി വന്നിട്ടില്ല. അതൊക്കെ ഒരു ഭാഗ്യമാണ്'; നടന്‍ കൂട്ടിച്ചേര്‍ത്തു.

  നിയാസിന് ഒരു മകള്‍ കൂടാതെ താഹ എന്നൊരു മകന്‍ കൂടിയുണ്ട്.


  ചെറുപ്പക്കാരനെന്ന് ഇമേജാണ് നിയാസിനുള്ളത്. അതില്‍ നടന്‍ സന്തുഷ്ടവാനുമാണ്. അത് അങ്ങനെ തന്നെയിരിക്കട്ടെ എന്നാണ് താരം പറയുന്നത്.

  മകളുടെ വിവാഹ ക്ഷണിക്കാന്‍ ചെന്നപ്പോഴുണ്ടായ രസകരമായ അനുഭവവും നിയാസ പറയുന്നുണ്ട്. ഷൂട്ടിംഗ് ലൊക്കേഷനില്‍ പോയാണ് മമ്മൂട്ടിയെ മകളുടെ വിവാഹം ക്ഷണിച്ചത്.അദ്ദേഹം എന്നെ കാരവനിലേക്ക് വിളിച്ച് ഇരുത്തി. കുടുംബകാര്യങ്ങളൊക്കെ അന്വേഷിച്ചു. 'നിനക്ക് കല്ല്യാണം കഴിക്കാറായ മോളൊക്കെ ആയോ' എന്നായിരുന്നു ചോദ്യം. ഇരുപത്തിയൊന്നു വയസായി മോള്‍ക്ക് എന്നു പറഞ്ഞപ്പോള്‍ 'കല്ല്യാണപ്രായമൊന്നും ആയിട്ടില്ല, നീ പിടിച്ച് കെട്ടിച്ചുവിടുന്നതാണ്', എന്ന് തമാശയായി മമ്മൂക്ക പറഞ്ഞു'.

  'വിവാഹം എറണാകുളത്ത് ആയിരുന്നതിനാല്‍ വരാന്‍ ശ്രമിക്കാമെന്നേ അദ്ദേഹം പറഞ്ഞിരുന്നുള്ളൂ. പക്ഷേ, കല്യാണദിവസം ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് മമ്മൂക്ക വന്നു. എന്റെ മകള്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ വിവാഹസമ്മാനമായിരുന്നു അത്' റിയാസ് കൂട്ടിച്ചേര്‍ത്തു.

  തുടക്ക കാലത്ത് ഒരുപാട് സിനിമകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും റിയാസ് പറഞ്ഞു. 'തിരക്കുള്ള നടനൊന്നുമല്ലെങ്കിലും ജീവിക്കാന്‍ ഇതുവരെ ഒരുപ്രായാസവും അനുഭവപ്പെട്ടിട്ടില്ല. എന്നാല്‍ ഈ മേഖയിലേയ്ക്ക് കടന്നു വരുന്ന സമയത്ത് വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. അന്ന് സ്റ്റേജ് പരിപാടികള്‍ ചെയ്യാനായിരുന്നു കൂടുതല്‍ താല്‍പര്യം എന്നാല്‍ രണ്ടു മാറി മാറി ചെയ്തിരുന്നു. പല സിനിമകള്‍ക്കും വിളിച്ചിട്ടു പോകാതെ സ്റ്റേജ് പരിപാടികള്‍ക്കും പോകും. ഇതൊക്കെ പറഞ്ഞു തരാന്‍ ആരുമില്ലായിരുന്നു. അങ്ങനെ ഒരുപാടു സിനിമകള്‍ നഷ്ടപ്പെട്ടു'.

  'എന്നാല്‍ മറിമായം എന്ന പരിപാടിയുടെ ഭാഗമായതോടെ കാര്യങ്ങള്‍ മാറി. മറിമായം ചെയ്തു തന്ന സഹായങ്ങള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്'; നിയാസ് പറഞ്ഞG നിര്‍ത്തി.

  Read more about: cinema സിനിമ
  English summary
  Marimayam Fame Niyas Backer Opens Up About His Daughter Marriage And Life Story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X