For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വാതില്‍ തുറന്നപ്പോള്‍ ഒരുത്തനിങ്ങനെ നില്‍ക്കുകയാണ്! പൃഥ്വിരാജിനെ ആദ്യമായി കണ്ടതിനെക്കുറിച്ച് ജയസൂര്യ

  |

  മലയാള സിനിമയിലെ മുന്‍നിര നായകന്മാരില്‍ ഒരാളാണ് ജയസൂര്യ. മിമിക്രി വേദികൡലൂടെയാണ് ജയസൂര്യ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് അവതാരകനായി മാറുകയായിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ജയസൂര്യ സിനിമയിലെത്തുന്നത്. സിനിമയില്‍ കുടുംബ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെ തന്നെ സ്വന്തം കഴിവിലൂടേയും കഠിനാധ്വാനത്തിലൂടേയുമാണ് ജയസൂര്യ ഒരിടം നേടിയെടുക്കുന്നത്.

  Also Read: മമ്മൂട്ടി സാറിനോടൊപ്പം ഒരുപാട് നല്ല അനുഭവങ്ങളുണ്ട്, ഇന്ദ്രപ്രസ്ഥത്തിലെ ഓര്‍മ പങ്കുവെച്ച് സിമ്രാന്‍

  നായകനായി തുടങ്ങിയ ജയസൂര്യ പിന്നീട് സഹനടനായും വില്ലനായുമെല്ലാം കൈയ്യടി നേടിയിട്ടുണ്ട്. ജയസൂര്യയ്‌ക്കൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് പൃഥ്വിരാജ്. ഇരുവരുടേയും കോമ്പിനേഷില്‍ ഒരിക്കല്‍ പോലും മലയാളികളെ നിരാശപ്പെടുത്തിയിട്ടില്ല. അതുപോലെ തന്നെയാണ് ഇന്ദ്രജിത്തും. ഇവര്‍ മൂവരും ഒരുമിച്ചാല്‍ അത് മികച്ച സിനിമയാകാറില്ലെന്ന് മാത്രമല്ല ഓഫ് സ്‌ക്രീനിലെ സൗഹൃദവും വളരെ ആഴത്തിലുള്ളതാണ്.

  ഏതാണ്ട് ഒരേ സമയത്താണ് മൂന്നു പേരും സിനിമാ ജീവിതം ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ദ്രനും ജയനും പൃഥ്വിയും തമ്മിലുള്ള സൗഹൃദത്തിന് അത്ര ആഴമുണ്ട്. ഇപ്പോഴിതാ ഇന്ദ്രജിത്തുമായും പൃഥ്വിരാജുമായുമുള്ള സൗഹൃദത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ജയസൂര്യ. കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  'ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ ഷൂട്ടിങ് നടക്കുന്ന സമയത്ത് ഞാനും ഇന്ദ്രനും ഒരു റൂമിലാണ്. ഇന്നെന്റെ ബ്രദര്‍ വരുമെന്ന് അവന്‍ പറഞ്ഞു. രാത്രി ഒരു മണിക്കോ രണ്ട് മണിക്കോ മറ്റോ ആണ് ഞാന്‍ രാജുവിനെ ആദ്യമായി കാണുന്നത്. ഡോര്‍ തുറന്ന് ഒരുത്തന്‍ ഇങ്ങനെ വന്ന് നില്‍ക്കുകയാണ്'' എന്നാണ് പൃഥ്വിരാജുമായുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് ജയസൂര്യ പറയുന്നത്.


  ഇവരൊക്കെ നല്ല കുടുംബത്തിലുള്ള പിള്ളേരല്ലേ. ബെഡില്‍ കിടന്നോ ഞാന്‍ നിലത്ത് കിടന്നോളാമെന്ന് പറഞ്ഞുവെന്നും ജയസൂര്യ ഓര്‍ക്കുന്നുണ്ട്. അന്ന് രാത്രി ഞാന്‍ രാജുവിന് കാണാന്‍ വേണ്ടി മിമിക്രി ചെയ്തു. അ്ന്ന് കുറെ നേരം കഴിഞ്ഞിട്ടാണ് കിടന്ന് ഉറങ്ങിയത്. അന്ന് തൊട്ട് തുടങ്ങിയ സൗഹൃദമാണ് താനും പൃഥ്വിയും ഇന്ദ്രനും തമ്മിലുള്ളതെന്നാണ് ജയസൂര്യ പറയുന്നത്. ഇന്നും ആ സൗഹൃദം നിലനിര്‍ത്തി പോകുന്നുണ്ടെന്നും താരം പറയുന്നു.

  ഇപ്പോള്‍ എല്ലാവര്‍ക്കും തിരക്കാണ്. ഇടക്കുള്ള വിളികളും കാര്യങ്ങളുമേയുള്ളൂ. ഇടക്ക് രാജുവിന്റെ വീട്ടില്‍ കൂടും അല്ലെങ്കില്‍ അവന്‍ നമ്മുടെ വീട്ടില്‍ വരും. ഇടക്ക് ഇന്ദ്രന്റെ വീട്ടില്‍ പോവും. അങ്ങനെയുള്ള സൗഹൃദം ഇപ്പോഴും ഉണ്ടെന്ന് ജയസൂര്യ പറയുന്നു. അതേസമയം, രാജുവിന്റെ ഹ്യൂമറൊന്നും പുറത്തുള്ള ആരും കണ്ടിട്ടില്ല. ഭയങ്കരമായിട്ട് തമാശ പറയുന്ന ഒരുത്തനാണ് അവന്‍ എന്നാണ് സുഹൃത്തിനെക്കുറിച്ച് ജയസൂര്യ പറയുന്നത്. ഇന്ദ്രനും നരേയ്നും അങ്ങനെയാണെന്നും ജയസൂര്യ പറയുന്നു.

  നാലുപേരും ഒരുമിച്ചെത്തിയ ചിത്രമായിരുന്നു ക്ലാസ്‌മേറ്റ്‌സ്. നാല് കഥാപാത്രങ്ങളും ഐക്കോണിക് ആയി മാറുകയായിരുന്നു. ജയസൂര്യയുടെ സതീശന്‍ കഞ്ഞിക്കുഴിയും ഇന്ദ്രജിത്തിന്റെ പയസുമൊക്കെ മലയാളികളെ ഒരുപാട് ചിരിപ്പിച്ച കഥാപാത്രങ്ങളായിരുന്നു. ഇന്ദ്രജിത്തും ജയസൂര്യയും പൃഥ്വിരാജും പിന്നീട് അമര്‍ അക്ബര്‍ അന്തോണിയിലും ഒരുമിച്ചെത്തിയിരുന്നു. ചിത്രം വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു.

  ജോണ്‍ ലൂഥര്‍ ആണ് ജയസൂര്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ത്രില്ലര്‍ ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ജയസൂര്യയെത്തിയത്. ഇശോ, കടമുറ്റത്ത് കത്തനാര്‍ തുടങ്ങിയ സിനിമകളാണ് ജയസൂര്യയുടേതായി അണിയറയിലുള്ളത്. കത്തനാര്‍ മലയാള സിനിമയിലെ ഏറ്റവും വലിയ ബജറ്റുള്ള സിനിമകളില്‍ ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

  അതേസമയം ജനഗണ മനയാണ് പൃഥ്വിരാജിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നടനും സംവിധായകനും നിര്‍മ്മാതാവും വിതരണക്കാരനുമൊക്കെയാണ് പൃഥ്വിരാജ് ഇന്ന്. കടുവയാണ് പൃഥ്വിയുടെ പുറത്തിറങ്ങാനുള്ള സിനിമ. പക്ഷെ നിയമനടപടികള്‍ മൂലം സിനിമയുടെ റിലീസ് നീട്ടിവച്ചിരിക്കുകയാണ്. പിന്നാലെ ബ്ലെസ്ലി ഒരുക്കുന്ന ആടുജീവിതവും അണിയറയിലുണ്ട്. കാളിയന്‍, കെജിഎഫ് നിര്‍മ്മാതാക്കളുടെ പാന്‍ ഇന്ത്യന്‍ സിനിമ തുടങ്ങിയവയും അണിയറയിലുണ്ട്. സലാറിലൂടെ തെലുങ്കിലേക്കും പൃഥ്വിരാജ് മടങ്ങിയെത്തുന്നുണ്ട്.

  English summary
  Jayasurya Explains How He Met Prithviraj For The First Time And His Friendship With Indrajith Too
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X