»   » ഡോ. സണ്ണിയ്ക്ക് പ്രണയിക്കാന്‍ സമയമില്ല!

ഡോ. സണ്ണിയ്ക്ക് പ്രണയിക്കാന്‍ സമയമില്ല!

Posted By:
Subscribe to Filmibeat Malayalam
Mohanlal
പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രം ഗീതാഞ്ജലിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയെ. തിരുവനന്തപുരത്ത് ഷൂട്ടിങ് തുടങ്ങിയ ചിത്രത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നുകൊണ്ടേയിരിക്കുകയാണ്. ചിത്രത്തില്‍ നടി മേനകയുടെ മകള്‍ കീര്‍ത്തിയാണ് പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കീര്‍ത്തിയ്‌ക്കൊപ്പം മംമ്ത മോഹന്‍ദാസ് ചിത്രത്തില്‍ അഭിയിക്കുന്നുണ്ടെന്നും മംമ്തയല്ല വിദ്യ ബാലനാണ് മറ്റൊരുനായികയെന്നുമെല്ലാം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

എന്നാല്‍ പ്രിയദര്‍ശന്‍ ഇതെല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് പറഞ്ഞ് തള്ളുകയാണ്. മാത്രമല്ല ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഡോക്ടര്‍ സണ്ണി ജോസഫിന് നായികയില്ലെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി. മണിച്ചിത്രത്താഴിലേതുപോലെതന്നെ ഒരു പ്രശ്‌നം പരിഹരിക്കാനായിട്ടാണ് ലാല്‍ എത്തുന്നത്. ചിത്രത്തിന്റെ ഇടവേളയോടടുത്താണ് അദ്ദേഹത്തിന്റെ രംഗപ്രവേശം- പ്രിയദര്‍ശന്‍ പറഞ്ഞു.

മണിച്ചിത്രത്താഴിലെ മനോരോഗിയെ അവതരിപ്പിച്ച ശോഭന ചിത്രത്തില്‍ അതിഥിതാരമായി എത്തുന്നുണ്ടെന്നുള്ള കാര്യവും പ്രിയദര്‍ശന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. മോഹന്‍ലാല്‍ അടുത്ത ദിവസങ്ങളിലായി സെറ്റില്‍ ജോയിന്‍ ചെയ്യും.

മണിച്ചിത്രത്താഴ് എന്ന സൂപ്പര്‍ഹിറ്റ് ഫാസില്‍ച്ചിത്രത്തില്‍ നിന്നും ഒരു കഥാപാത്രത്തെ അടര്‍ത്തിയെടുത്ത് പുതിയൊരു ചിത്രമാണ് ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷകളോടെയാണ് സിനിമാ ലോകവും പ്രേക്ഷകരും ഈ ചിത്രത്തെ കാത്തിരിക്കുന്നത്.

English summary
Mohanlal doesn't have a heroine in Priyadarsan's Geethanjali.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam