For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാല്‍ അഭിനയിക്കുന്നത് പണത്തിനു വേണ്ടി മാത്രം

  |

  മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രം, ഏറെ നാളുകള്‍ക്കു ശേഷം റിലീസ് ചെയ്യുന്ന ലാല്‍ ചിത്രം, മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയെ ലാല്‍ വീണ്ടും അവതരിപ്പിക്കുന്ന ചിത്രം- ഒരു ലാല്‍ ചിത്രം റിലീസ് ചെയ്യുമ്പോള്‍ കേരളത്തിലെ തിയറ്ററുകള്‍ ഇളകി മറിയുമായിരുന്നു. ഫാന്‍സുകാരുടെ ആഘോഷവും മധുരവിതരവണവുമൊക്കെയായി ശരിക്കുമൊരു ഉല്‍സവം തന്നെയായിരുന്നു നഗരത്തിലെ എല്ലാ തിയറ്ററുകളും.

  എന്നാല്‍ ഗീതാഞ്ജലി എന്ന ചിത്രം റിലീസ് ചെയ്തപ്പോള്‍ എല്ലാ തിയറ്ററുകളഇലും ഫാന്‍സുകാര്‍ പതിവുപോലെ ഫഌക്‌സ് വച്ച് ആഘോഷം ചെറുതാക്കി. അതേ ഫാന്‍സുകാര്‍ക്കു പോലും വേണ്ടാതായിരിക്കുന്നു മോഹന്‍ലാലിനെ എന്നര്‍ഥം. സിദ്ദീഖ് സംവിധാനം ചെയ്ത ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍ എന്ന മൂന്നാംകിട ചിത്രത്തിനു ശേഷം ഗീതാഞ്ജലി റിലീസ് ചെയ്യുമ്പോള്‍ കുടുംബപ്രേക്ഷകര്‍ക്കൊക്കെ ഒരു പ്രതീക്ഷയുണ്ടായിരുന്നു.

  Mohanlal

  എന്നാല്‍ സകല പ്രതീക്ഷകളെയും തകര്‍ത്തുകൊണ്ട് ഡോ. സണ്ണിയുടെ ആത്മാവ് നഷ്ടപ്പെട്ട ശരീരം മാത്രമുള്ള ഒരു ചിത്രമായി ഗീതാഞ്ജലി തരംതാണുപോയി. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഫാസില്‍ പറഞ്ഞതുപോലെ ഡോ. സണ്ണിയെ ഇനി വീണ്ടും കൊണ്ടുവരാന്‍ പറ്റില്ല. ഫാസില്‍ ഇക്കാര്യം ആദ്യമേ തന്നെ പ്രിയദര്‍ശനോടു പറഞ്ഞിരുന്നെങ്കില്‍ മോഹന്‍ലാലിന്റെ ഒരു മോശം ചിത്രം കൂടി പിറക്കില്ലായിരുന്നു.

  ഒരു ചിത്രം പരാജയപ്പെടുമ്പോള്‍ താരങ്ങള്‍ പറയുന്നൊരു ഡയലോഗുണ്ട്. ചിത്രം വിജയിക്കുമോ പരാജയപ്പെടുമോ എന്നു നോക്കിയല്ല അഭിനയിക്കുന്നത്. എല്ലാം അന്തിമമായി പ്രേക്ഷകന്റെ കയ്യിലാണ്. ഇങ്ങനെയൊരു സത്യം അറിഞ്ഞുകൊണ്ടു തന്നെ മോശം ചിത്രങ്ങളില്‍ നമ്മുടെ താരങ്ങള്‍ അഭിനയിക്കുന്നത് സിനിമയില്‍ നിന്നു ലഭിക്കുന്ന അമിതലാഭം കണ്ടുകൊണ്ടു മാത്രമാണ്.

  ഒരു സിനിമയുടെ കഥ സംവിധായകനോ തിരക്കഥാകൃത്തോ പറയുമ്പോള്‍ വര്‍ഷങ്ങളുടെ പരിചയമുള്ള താരങ്ങള്‍ക്ക് അത് പെട്ടെന്നു മനസ്സിലാകും. ഈ ചിത്രം വിജയിക്കുമോ പരാജയപ്പെടുമോ എന്ന്. പൊട്ട കഥ തിയറ്ററിലെത്തിയാല്‍ ആദ്യ ഷോ കൊണ്ടു തന്നെ പ്രേക്ഷകനു മനസ്സിലാകും. പിന്നെയാണോ താരത്തിന്. ഈ ചിത്രം പൊട്ടയാണെന്നു മനസ്സിലാക്കിയിട്ടും അഭിനയിച്ചാല്‍ ലഭിക്കുന്ന കോടികളുടെ ലാഭംമാത്രം മുന്നില്‍കണ്ടാണ് നമ്മുടെ പല താരങ്ങളും ഇന്ന് അഭിനയിക്കുന്നത്. അല്ലാതെ അവിടെ പ്രേക്ഷകന്റെ വിധിനിര്‍ണയത്തെ ചോദ്യം ചെയ്തിട്ടു കാര്യമില്ല.

  മോഹന്‍ലാല്‍- പ്രിയന്‍ കൂട്ടുകെട്ടില്‍ നിരവധി ഹിറ്റുകള്‍ ഉണ്ടായി എന്നുകരുതി അവര്‍ ഒരുക്കുന്ന എല്ലാ പൊട്ടപ്പടവും പ്രേക്ഷകന്‍ സ്വീകരിക്കണമെന്നില്ലല്ലോ. കാരണം നല്ല നല്ല ചിത്രങ്ങള്‍ കാണാന്‍ അവര്‍ക്ക് ധാരാളം അവസരങ്ങള്‍ ഇപ്പോഴുണ്ട്. സ്വന്തം കീശ നിറയുന്നതുനോക്കി അഭിനയിക്കാന്‍ നിന്നാല്‍ താരസിംഹാസനത്തില്‍ നിന്ന് താഴെ വീഴാന്‍ ഇനി അധികനാളുകള്‍ വേണ്ടിവരില്ല.

  തമിഴില്‍ കമല്‍ഹാസനും രജനീകാന്തും ചെയ്യുന്നതുപോലെ എന്തുകൊണ്ട് നമ്മുടെ സൂപ്പര്‍താരങ്ങള്‍ക്കും ചെയ്തുകൂട. അവര്‍ വര്‍ഷത്തില്‍ ഒരു ചിത്രത്തില്‍ മാത്രമേ അഭിനയിക്കൂ. ആ ചിത്രം ഗംീഭരമാക്കാന്‍ വേണ്ടതെല്ലാം രണ്ടുപേരും ചെയ്യും. പണക്കൊതി മാത്രമല്ല, സിനിമ എന്ന കലയോടുള്ള ആത്മാര്‍ഥകൂടിയാണത്.

  തമിഴില്‍ അഭിനയിച്ചാല്‍ വലിയ പ്രതിഫലം കിട്ടുമായിരിക്കും, പക്ഷേ ആ ചിത്രം കാണാന്‍ പ്രേക്ഷകന്‍ കാത്തിരിക്കുന്നുണ്ട്. ഇവിടെ അതാണോ സ്ഥിതി. ലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രത്തില്‍ പാലഭിഷേകം നടത്തിയിരുന്ന ഫാന്‍സുകാരെ ഇപ്പോള്‍ തിയറ്റര്‍ പരിസരത്ത് തിരഞ്ഞാല്‍ പോലും കാണില്ല. എല്ലാവരും അര്‍ധരാത്രിക്കു ഫഌക്‌സ് ബോര്‍ഡ് വച്ചുപോകുന്നവരായിരിക്കുന്നു.

  English summary
  Priyadarshan's Geethanjali, with none other than Mohanlal in the lead role of Dr Sunny Joseph, well remembered through the classic Manichitrathazhu, expectations and hype were sky high. But through Geethanjali, Priyadarshan gifts his audience with a horror flick which is neither horrifying nor entertaining.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X