»   »  ഗീതാഞ്ജലി നവംബര്‍ 14ലേയ്ക്ക് മാറ്റിവച്ചു

ഗീതാഞ്ജലി നവംബര്‍ 14ലേയ്ക്ക് മാറ്റിവച്ചു

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിയ്ക്കുന്ന ഗീതാഞ്ജലിയെന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മണിച്ചിത്രത്താഴിലെ സൈക്ക്യാട്രിസ്റ്റായ ഡോക്ടര്‍ സണ്ണി ജോസഫ് എന്ന കഥാപാത്രമായി ലാല്‍ എത്തുന്ന ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷ വളരെ ഉയരത്തിലാണ്. ഒക്ടോബറില്‍ ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം തിരീമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് റിലീസ് നവംബര്‍ 1ലേയ്ക്ക് മാറ്റി. ഇപ്പോള്‍ കേള്‍ക്കുന്നത് ചിത്രം നവംബര്‍ 1നും എത്തില്ലെന്നാണ്. നവംബര്‍ 14നായിരിക്കും ചിത്രം റിലീസ് ചെയ്യുകയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ചില സാങ്കേതിക കാരണങ്ങളാണ് റിലീസ് നീട്ടിയതെന്നാണ് സൂചന. ഗ്രാഫിക് ജോലികള്‍ ചെയ്തുതീരാത്തതുകൊണ്ടാണ് റിലീസ് തീയതി നീട്ടിവച്ചിരിക്കുന്നത്.

നടി മേനനകയുടെയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും മകള്‍ കീര്‍ത്തി മേനകയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കീര്‍ത്തിയുടെ നായകന്റെ വേഷത്തില്‍ നിഷാനാണ് അഭിനയിക്കുന്നത്. മണിച്ചിത്രത്താഴില്‍ സണ്ണി ജോസഫ് ചികിത്സിച്ച ഗംഗയായി ശോഭന അതിഥി താരമായി എത്തുന്നുണ്ട് ചിത്രത്തില്‍.

ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്നതിലുപരി ഒരു ഹൊറര്‍ ചിത്രമെന്ന തരത്തിലാണ് പ്രിയദര്‍ശന്‍ ഗീതാഞ്ജലി ഒരുക്കുന്നത്. ഹാസ്യവും പ്രണയവുമെല്ലാം ചേരുന്ന ഒരു ഹൊറര്‍ ചിത്രമാണിതെന്നാണ് പ്രിയനും ലാലും പറയുന്നത്.

English summary
Due to some technical issues Priyadarshan-Mohanlal movie Geethanjali got postponed to November 1. Now it has been reported that the movie has got postponed again.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam