»   » നവംബര്‍ ആഘോഷിക്കാനെത്തുന്ന മലയാള ചിത്രങ്ങള്‍

നവംബര്‍ ആഘോഷിക്കാനെത്തുന്ന മലയാള ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

2013 എന്ന വര്‍ഷവും അവസാനത്തോട് അടുക്കുന്നു. വര്‍ഷാവസാനം എത്ര സിനിമകള്‍ ഉണ്ടെന്ന് കണക്കുകൂട്ടലും ആ ചിത്രങ്ങള്‍ വിലയിരുത്തലും ഒരു പാടുള്ള പണി തന്നെ. അങ്ങനെ വരുമ്പോള്‍ ഓരോ മാസം റിലീസ് ചെയ്ത ചിത്രങ്ങള്‍ നോക്കി ആ പണി എളുപ്പമാക്കാം.

എന്നാലിതാ ഈ മാസം റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രങ്ങള്‍. ഒരു മാസം നാല് ആഴ്ചകളെയുള്ളൂ. ആഴ്ചയില്‍ ഒരു സിനിമ എന്ന കണക്ക് ഇനി പറ്റും എന്ന് തോന്നുന്നില്ല. ഏഴ് ചിത്രങ്ങളാണ് ഈ മാസം തിയേറ്ററിലെത്താന്‍ ഒരുങ്ങുന്നത്. അത് ഏതൊക്കെയാണെന്ന് നോക്കാം.

നവംബര്‍ ആഘോഷിക്കാനെത്തുന്ന മലയാള ചിത്രങ്ങള്‍

മോഹന്‍ ലാല്‍ പ്രിയദര്‍ശന്‍ കൂട്ടു കെട്ടില്‍ പിറക്കുന്ന ഈ ചിത്രത്തെ ഒഴുവാക്കാന്‍ പറ്റില്ല. ഏറെ പ്രാധാന്യത്തോടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. മണിചിത്രത്താഴ് എന്ന ചിത്രത്തിലെ ഡോ. സണ്ണി വീണ്ടും പുനര്‍ജനിക്കുകയാണ് ചിത്രത്തിലൂടെ

നവംബര്‍ ആഘോഷിക്കാനെത്തുന്ന മലയാള ചിത്രങ്ങള്‍

മലയാള സിനിമയുടെ പിതാവ് ജെസി ഡാനിയലിന്റെ കഥ പറഞ്ഞ സെല്ലുലോയിഡ് എന്ന ചിത്രത്തിന് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടന്‍. നാടക കലാകാരന്റെ കഥപറയുന്ന ചിത്രത്തില്‍ ജയറാമും രമ്യ നമ്പീശനുമാണ് പ്രധാന വേഷങ്ങല്‍ ചെയ്യുന്നത്.

നവംബര്‍ ആഘോഷിക്കാനെത്തുന്ന മലയാള ചിത്രങ്ങള്‍

ചന്ദനത്തിരി വില്‍ക്കുന്ന ഒരു ക്രിസ്ത്യനിയുടെ കഥയുമായാണ് പുണ്യാളന്‍ അഗര്‍ബത്തീസ് എത്തുന്നത്. ജയസൂര്യ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് ശങ്കറാണ്.

നവംബര്‍ ആഘോഷിക്കാനെത്തുന്ന മലയാള ചിത്രങ്ങള്‍

ഏറെ സസ്‌പെന്‍സുകള്‍ നല്‍കി പ്രേക്ഷകരെ ഞെട്ടിക്കാന്‍ വീണ്ടും വിനീത് ശ്രീനിവാസന്‍ 'തിര'യടിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭന അഭിനയരംഗത്തേക്ക് വരുന്നതും വിനീതിന്റെ അുജന്‍ ധ്യാന്‍ ചിത്രത്തില്‍ നായക വേഷം ചെയ്യുന്നതും മറ്റ് രണ്ട് പ്രത്യേകതകളാണ്.

നവംബര്‍ ആഘോഷിക്കാനെത്തുന്ന മലയാള ചിത്രങ്ങള്‍

നാട്ടിന്‍ പുറത്തെ ഒരു ക്രിക്കറ്റ് കളിക്കാരന്റെ കഥ പറയുന്ന ചിത്രമാണ് 1983. നിവിന്‍ പോളി പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അബ്രീദ് ഷൈനാണ്.

നവംബര്‍ ആഘോഷിക്കാനെത്തുന്ന മലയാള ചിത്രങ്ങള്‍

കുഞ്ചാക്കോ ബോബനും മിയയും താരജോഡികളാകുന്ന ഒരു പ്രണയ ചിത്രമാണ് വിശുദ്ധന്‍. വൈശാഖ് സംവിധാനം ചെയ്യുന്നു

നവംബര്‍ ആഘോഷിക്കാനെത്തുന്ന മലയാള ചിത്രങ്ങള്‍

രമ്യ നമ്പീശനും ജയസൂര്യയുമാണ് നായികനായകന്മാരായി എത്തുന്നതെങ്കിലും യഥാര്‍ത്ഥ ഹീറോ ഇവരുടെ മകനായി ചിത്രത്തിലഭിനയിക്കുന്ന സനുഷയുടെ അനുജന്‍ സനൂപാണ്.

English summary
Several high profile films will hit the screens during next month. Here is a closer look at a few of them.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam