»   » ഗീതാഞ്ജലി ഡോക്ടര്‍ സണ്ണിയുടെ പേര് കളഞ്ഞു

ഗീതാഞ്ജലി ഡോക്ടര്‍ സണ്ണിയുടെ പേര് കളഞ്ഞു

Posted By:
Subscribe to Filmibeat Malayalam

ഗീതാഞ്ജലി എന്ന പ്രിയദര്‍ശന്‍ ചിത്രം കാണാന്‍ എത്തിയവരുടെ മുഖത്തെല്ലാം ഒരാകാംക്ഷയും ആവേശവുണ്ടായിരുന്നു, മണിച്ചിത്രത്താഴിലൂടെ മോഹന്‍ലാല്‍ പരിചയപ്പെടുത്തിയ, അല്ല അനശ്വരമാക്കിയ ഡോക്ടര്‍ സണ്ണി ജോസഫിനെ 20 വര്‍ഷത്തിന് ശേഷം വീണ്ടും കാണാം എന്ന പ്രതീക്ഷ. ഗീതാഞ്ജലി എന്ന ചിത്രം അനൗണ്‍സ് ചെയ്തതുമുതല്‍ അത് മാത്രമായിരുന്നു മോഹന്‍ലാല്‍ ഫാന്‍സിന്റെയും പ്രതീക്ഷ. എന്നാല്‍ ആദ്യമെ പറയട്ടെ സണ്ണിയെന്ന മോഹന്‍ലാലിന് അതിഥി വേഷം മാത്രമാണ് ചിത്രത്തില്‍

ഗീതാഞ്ജലി കണ്ടിറങ്ങിയവരുടെ മുഖത്തെല്ലാം നിസ്സംഗഭാവമായിരുന്നു. ഭയമോ ചിരിയോ സംതൃപ്തിയോ ഒന്നുമുണ്ടായില്ല. മറിച്ച്‌ ഒരു ശരാശരി ചിത്രം, ഇതിനായിരുന്നു ഇത്രയും പുകിലെന്ന വേവലാതി. പ്രിയാമണി അഭിനയിച്ച ചാരുലതയുടെയും കാവ്യാമാധമവന്‍ ചെയ്ത നാദിയ കൊല്ലപ്പെട്ട രാത്രി എന്ന ചിത്രത്തിന്റെയും പിന്നെ എലോണ്‍ എന്ന തായ് ചിത്രത്തിന്റെയും സമ്മിശ്ര രൂപം മാത്രമാണ് ഗീതാഞ്ജലി എന്ന് പറയുന്നതാവും ശരി. അല്ലാതെ പുതുമ അവകാശപ്പെടാന്‍ ചിത്രത്തില്‍ ഒന്നു തന്നെയില്ല.

അനൂപിന്റെയും(നിഷാന്‍) അഞ്ജലിയുടെയും(കീര്‍ത്തി) പ്രണയത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. മുംബൈയില്‍ ഒരുമിച്ച് ജോലിചെയ്യുന്ന അഞ്ജലിയുടെയും അനൂപിന്റെയും മനോഹരമായ പ്രണയത്തിന് ഭംഗംവരുത്തി നാട്ടില്‍ നിന്നിന്നൊരു ഫോണ്‍കോള്‍. അഞ്ജലിയുടെ അമ്മ (സീമ)യ്ക്ക ഒരു അപകടം പറ്റി, ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. അടുത്ത ഫ്‌ളൈറ്റില്‍ ഇരുവരും കേരളത്തിലേക്ക്. കട്ട് ടു കേരള.

അവിടെയാണ് ഗീതയെ പരിചയപ്പെടുത്തുന്നത്. ഗീതയും അഞ്ജലിയും ഇരട്ട സഹോദരങ്ങളാണ്. കാഴ്ചയിലും ഒരേപോലെ. പ്രേക്ഷകര്‍ക്കെന്നപോലെ കാമുകനും കണ്‍ഫ്യൂഷനാക്കികൊണ്ടാണ് പിന്നെ ആ പ്രണയം പറയുന്നത്. സ്‌കൂള്‍ പഠനകാലം മുതല്‍ മൂവരും ഒന്നിച്ചാണ്. അനൂപും അഞ്ജലിയും ഇഷ്ടത്തിലാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഗീത അനൂപിനെ പ്രണയിക്കുന്നു. ഒടുവില്‍ സഹോദരിമാര്‍ക്കിടയില്‍ അടിപിടിയുണ്ടാകുകയും ഗീത കൊല്ലപ്പെടുകയും ചെയ്യുന്നു.

ഇനിയാണ് സണ്ണിയുടെയും പ്രേതത്തിന്റെയും രംഗപ്രവേശം. അങ്ങനെ നകുലന്‍(ഗംഗയുടെ നകുലേട്ടന്‍ , സുരേഷ്‌ഗോപി) വഴി അനൂപ് സണ്ണിയെ ക്ഷണിക്കുന്നു. അവിടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം. രണ്ടാം ഭാഗം പറയണമെന്നില്ല. നേരത്തെ പറഞ്ഞ മൂന്ന് ചിത്രങ്ങള്‍ തന്നെ ബാക്കി ഭാഗം. ഗീതയാണോ അഞ്ജലിയാണോ മരിച്ചതെന്നതാണ് സത്യത്തില്‍ അന്വേണം.

കഥാപാത്രങ്ങളെ വിശകലനം ചെയ്യുകയാണെങ്കില്‍, മോഹന്‍ലാല്‍ എന്ന അഭിനേതാവിനെ നല്ല രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ഒരുകാലത്ത് ലാല്‍ അനശ്വരമാക്കിയ ഡോക്ടര്‍ സണ്ണി ജോസഫിനെ വികൃതമാക്കുകയും ചെയ്തു. ഗീതാഞ്ജലിയായെത്തിയ കീര്‍ത്തിക്കാകട്ടെ ശരാശരി അഭിനയം മാത്രമെ കാഴ്ച വയ്ക്കാന്‍ കഴിഞ്ഞുള്ളൂ. ഇന്നസെന്റിന്റെ രണ്ടാം വരവുകൊണ്ടും പ്രയോജനമുണ്ടായില്ല. ചുരുക്കി പറഞ്ഞാല്‍ പാത്രസൃഷ്ടിയിലെ ആത്മാര്‍ത്ഥയില്ലായ്മ മുഴച്ചു നില്‍ക്കുന്നു. പിന്നെ ചോദിച്ചാല്‍ നിഷാലും സിദ്ദിഖും താര്യതമ്യേനെ മികച്ച പ്രകടനം കാഴ്ച വച്ചു. ഹരിശ്രീ അശോകനും ഗണേഷിനൊന്നും പറയത്തക്ക വിശേഷണമൊന്നുമില്ല.

ഗീതാഞ്ജലിയില്‍ എന്തുണ്ട് പുതുമ?

മോഹന്‍ലാല്‍ എന്ന അഭിനേതാവിനെ നല്ല രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ഒരുകാലത്ത് ലാല്‍ അനശ്വരമാക്കിയ ഡോക്ടര്‍ സണ്ണി ജോസഫിനെ വികൃതമാക്കുകയും ചെയ്തു.

ഗീതാഞ്ജലിയില്‍ എന്തുണ്ട് പുതുമ?

അഭിനയ സാധ്യത കീര്‍ത്തിക്കായിരുന്നു ചിത്രത്തില്‍ കൂടുതല്‍. എന്നാല്‍ അത് പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ താരത്തിന് കഴിഞ്ഞില്ല. ശരാശരി അഭിനയം മാത്രമെ കാഴ്ച വയ്ക്കാന്‍ കഴിഞ്ഞുള്ളൂ.

ഗീതാഞ്ജലിയില്‍ എന്തുണ്ട് പുതുമ?

ഇന്നസെന്റിന്റെ രണ്ടാം വരവ് പാളിയെന്ന് പറഞ്ഞാല്‍ മതിയല്ലോ. തങ്കപ്പന്‍ ആശാരി എന്ന കഥാപാത്രത്തിനെ പരിചയപ്പെടുത്തിയതില്‍ ആദ്യം ഒരു ലക്ഷ്യമുണ്ടായിരുന്നു. എന്നാല്‍ കഥയുടെ ഒഴുക്കില്‍ അതും ഒലിച്ചുപോയി.

ഗീതാഞ്ജലിയില്‍ എന്തുണ്ട് പുതുമ?

മണിച്ചിത്രത്താഴില്‍ കുറച്ചു ഭാഗങ്ങളെ ഉണ്ടായിരുന്നെങ്കിലും ദാസപ്പന്‍കുട്ടിയെ ആരും മറന്നിരുന്നില്ല. എന്നാല്‍ ഗീതാഞ്ജലിയിലെ വാസുവിന് ചെയ്യാനൊന്നുമുണ്ടായിരുന്നില്ല.

ഗീതാഞ്ജലിയില്‍ എന്തുണ്ട് പുതുമ?

തിരു ആണ് ഗീതാഞ്ജലിയുടെ ഛായാഗ്രഹണം. 'ക്രിഷ് 3' പോലെ അദ്ദേഹം ഗീതാഞ്ജലിയെയും ദൃശ്യസമ്പന്നമാക്കി. പക്ഷേ സാങ്കേതികതയുടെ പിന്‍ബലത്തില്‍ ദുര്‍ബലമായ ഒരു തിരക്കഥയ്ക്ക് എത്രനേരം പിടിച്ചുനില്‍ക്കാനാവും?

ഗീതാഞ്ജലിയില്‍ എന്തുണ്ട് പുതുമ?

നല്ല ഗാനങ്ങളും പശ്ചാത്തല സംഗീതവും. വിദ്യാസാഗറാണ് ആ വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. അഞ്ജലിയുടെയും അനൂപിന്റെയും കല്യാണത്തോട് അനുബന്ധിച്ചുള്ള ഗാനരംഗം വെട്ടം, കാക്കക്കുയില്‍ തുടങ്ങിയ സിനിമകളില്‍ കണ്ടിട്ടുള്ളതിന്റെ ആവര്‍ത്തനമായി.

ഗീതാഞ്ജലിയില്‍ എന്തുണ്ട് പുതുമ?

ഹൊ ഇതിനായിരുന്നോ എന്ന ചോദ്യം ചോദിച്ചുപോകാത്തവരുണ്ടാകില്ല. ചില ചിത്രങ്ങളുടെ തനിയാവര്‍ത്തനും മാത്രമാണ് ഗീതാഞ്ജലി. ഭയപ്പെടാനോ ചിരിക്കാനോ കാര്യമായൊന്നും തന്നെയില്ല.

English summary
veteran director Priyadarshan announced his new horror flick titled Geethanjali, with none other than Mohanlal in the lead role of Dr. Sunny Joseph well remembered through the classic Manichitrathazhu, expectations and hype were sky high. But through Geethanjali, Priyadarshan gifts his audience with a horror flick which is neither horrifying nor entertaining.
Please Wait while comments are loading...

Malayalam Photos

Go to : More Photos