»   » മോഹന്‍ലാലിനോട് മത്സരിക്കാന്‍ വിനീത്

മോഹന്‍ലാലിനോട് മത്സരിക്കാന്‍ വിനീത്

Posted By:
Subscribe to Filmibeat Malayalam

നവംബര്‍ പതിനാലിന് വ്യാഴാഴ്ച മലയാളികള്‍ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുകയാണ്. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ ഗീതാഞ്ജലിയും യുവസംവിധായകന്‍ വിനീത് ശ്രീനിവാസന്റെ തിരയും. മണിച്ചിത്രത്താഴിലെ പ്രധാന കഥാപാത്രങ്ങളെല്ലാം വീണ്ടുമൊന്നിയ്ക്കുന്ന ചിത്രമെന്ന നിലയ്ക്ക് ഗീതാഞ്ജലിയ്ക്ക് ഇതിനകം തന്നെ വലിയ പ്രചാരണമാണ് ലഭിയ്ക്കുന്നത്.

അതേ സമയം തന്നെ തട്ടത്തിന്‍ മറയത്തിലൂടെ വലിയൊരു ഹിറ്റൊരുക്കിയ വിനീതിന്റെ ആദ്യ ത്രില്ലറായ തിര തിയേറ്ററുകളിലെത്താനും വലിയൊരുകൂട്ടം ആളുകള്‍ കാത്തിരിക്കുകയാണ്. പ്രിയന്‍-ലാല്‍ ടീമിന്റെ മാജിക്കിന് മുന്നില്‍ വിനീതിന് പിടിച്ച് നില്‍ക്കാന്‍ കഴിയുമോയെന്നതാണ് ആരാധകര്‍ക്കിടയില്‍ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്ന്.

Geethanjali and Thira

പൊതുവേ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം സൂപ്പര്‍താരസാന്നിധ്യമില്ലാത്ത ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ അണിയറക്കാര്‍ ധൈര്യപ്പെടാറില്ല. പലപ്പോഴും ഇത്തരത്തില്‍ ഒരേ റിലീസ് ഡേറ്റ് വരുമ്പോള്‍ സൂപ്പര്‍താരസാന്നിധ്യമില്ലാത്ത ചിത്രങ്ങള്‍ മാറ്റിവെയ്ക്കാറാണ് പതിവ്. എന്നാല്‍ ഗീതാഞ്ജലിയെ നേരിടാന്‍ തന്നെയാണ് വിനീതിന്റെ തീരുമാനം. ശോഭനയും സഹോദരന്‍ ധ്യാനുമാണ് വിനീത് ഒരുക്കിയിരിക്കുന്ന ത്രില്ലറില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ഗീതാഞ്ജലിയിലും ശോഭനയുടെ സാന്നിധ്യമുണ്ട്. മണിച്ചിത്രത്താഴിലെ ഗംഗയായി അതിഥി വേഷത്തിലാണ് ശോഭന ചിത്രത്തില്‍ എത്തുന്നത്. ഗീതാഞ്ജലിയില്‍ നായികയായി എത്തുന്നത് നടി മേനകയുടെയും നിര്‍മ്മാതാവ് സുരേഷ് മേനോന്റെയും മകള്‍ കീര്‍ത്തി മേനകയാണ്.

നവംബര്‍ 14ന് തുടങ്ങുന്ന മത്സരത്തില്‍ വിനീതാണോ പ്രിയനും ലാലുമാണോ ജയിക്കാന്‍ പോകുന്നത് എന്നറിയാന്‍ കാത്തിരിക്കുകയാണ് ചലച്ചിത്രലോകവും പ്രേക്ഷകരും. എന്തായാലും ഇതുവരെയുള്ള ചിത്രങ്ങള്‍ വച്ച് നോക്കുമ്പോള്‍ വിനീത് ആരെയും നിരാശപ്പെടുത്താന്‍ സാധ്യതയില്ല. മണിച്ചിത്രത്താഴിലെ സണ്ണി ജോസഫിനെ പ്രിയന്‍ എത്തരത്തിലാണ് പുനരവതരിപ്പിക്കുന്നത് എന്നതും കാത്തിരുന്ന് കാണാം.

English summary
Now, all must be wondering why is Vineeth scared of Mohanlal! It is because his movie Thira is going to compete with the much-hyped Mohanlal starred movie Geethanjali.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam